പനോരമ ഇന്ത്യ റിപ്പബ്ളിക് ദിനാഘോഷം; കേരള ടീമിന് മൂന്നാം സ്ഥാനം
ടൊറന്റോ: റിപ്പബ്ളിക് ദിനാഘോഷത്തോട് അനുബന്ധിച്ച് പനോരമ ഇന്ത്യ ഒരുക്കിയ ഫോക്ഡാൻസ് മൽസരത്തിൽ കേരള ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു. എസ്ജി എക്സ്പ്രഷൻസ് നൃത്തസംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് തിരുവാതിരകളി അവതരിപ്പിച്ചത്. ആശ രാജൻ, ദീപ്തി ഉണ്ണി, ലേഖ ബാലു, മരിയ പ്രവീൺ, രശ്മി വിനോദ്, സുജാത ഗണേശ്, സുമിത നിതൻ, സിന്ധു രാജൻ, സുനിത വാസുദേവൻ, വൃന്ദ കണ്ടൻചാത്ത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച നൃത്യ പാലറ്റ് ഒന്നാം സ്ഥാനവും ഗുജറാത്തിനെ പ്രതിനിധീകരിച്ച ഓംകാര അക്കാദമി ഓഫ് ഡാൻസ് […]
ടൊറന്റോ: റിപ്പബ്ളിക് ദിനാഘോഷത്തോട് അനുബന്ധിച്ച് പനോരമ ഇന്ത്യ ഒരുക്കിയ ഫോക്ഡാൻസ് മൽസരത്തിൽ കേരള ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു. എസ്ജി എക്സ്പ്രഷൻസ് നൃത്തസംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് തിരുവാതിരകളി അവതരിപ്പിച്ചത്.
ആശ രാജൻ, ദീപ്തി ഉണ്ണി, ലേഖ ബാലു, മരിയ പ്രവീൺ, രശ്മി വിനോദ്, സുജാത ഗണേശ്, സുമിത നിതൻ, സിന്ധു രാജൻ, സുനിത വാസുദേവൻ, വൃന്ദ കണ്ടൻചാത്ത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച നൃത്യ പാലറ്റ് ഒന്നാം സ്ഥാനവും ഗുജറാത്തിനെ പ്രതിനിധീകരിച്ച ഓംകാര അക്കാദമി ഓഫ് ഡാൻസ് രണ്ടാം സ്ഥാനവും നേടി. കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ, പനോരമ ഇന്ത്യ ചെയർ വൈദേഹി ഭഗത് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
What's Your Reaction?