തുടർചികിത്സ നിഷേധിച്ചെന്ന വാർത്തകൾ തള്ളി ഉമ്മൻചാണ്ടി
തിരുവനന്തപുരം : തുടർചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മികച്ച ചികിത്സയാണ് തനിക്ക് ലഭിക്കുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സ നൽകുന്നില്ലെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണം. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഇക്കാര്യം കഴിഞ്ഞ ദിവസവും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
 
What's Your Reaction?