വ്യാജ ജനന സർട്ടിഫിക്കറ്റ്; കുഞ്ഞിനെ ഹാജരാക്കാൻ നിർദ്ദേശം, സിഡബ്ല്യുസി അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി : കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമാണെന്നും കുട്ടിയെ ഉടൻ ഹാജരാക്കണമെന്നും സിഡബ്ല്യുസി നിർദ്ദേശിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസിൽ പ്രതികളായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റും ആശുപത്രി അധികൃതരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ നിർദേശപ്രകാരമാണ് തൃപ്പൂണിത്തുറ സ്വദേശിയുടെ കുട്ടിക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് അനിൽകുമാറിന്‍റെ വാദം. എന്നാൽ, കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി അനിൽകുമാർ കള്ളക്കഥ കെട്ടിച്ചമയ്ക്കുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ഗണേഷ് മോഹനും അറിയിച്ചു. സംഭവത്തിൽ സസ്പെൻഷനിലായതിന് പിന്നാലെ അനിൽകുമാർ സൂപ്രണ്ടിന്‍റെ മുറിയിൽ പ്രവേശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

What's Your Reaction?