ഒന്നിച്ച് മുന്നേറാൻ ആഹ്വാനം; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

റിപ്പബ്ലിക് ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികത്തിലെ റിപ്പബ്ലിക് ദിനം വളരെ സവിശേഷമാണെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിച്ചാണ് രാജ്യത്തിൻ്റെ 74–ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു കര്‍ത്തവ്യപഥിലെത്തി ദേശീയ പതാക ഉയർത്തും. ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സീസി രാജ്യത്തിൻ്റെ മുഖ്യാതിഥിയാകും. ലഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്ത് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിന് നേതൃത്വം നൽകും. 144 അംഗ ഈജിപ്ഷ്യൻ സൈനിക സംഘവും പരേഡിന്‍റെ ഭാഗമാകും. കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾ, ആറ് മന്ത്രാലയങ്ങൾ എന്നിവരുടെ ഫ്ലോട്ടുകളാണ് പരേഡിൽ പ്രദർശിപ്പിക്കുന്നത്. സ്ത്രീശാക്തീകരണമാണ് കേരളത്തിന്‍റെ നിശ്ചലചിത്രത്തിൻ്റെ പ്രമേയം.

Jan 26, 2023 - 12:23
 0

What's Your Reaction?

like

dislike

love

funny

angry

sad

wow