കുറ്റവാളികളുമായി ബന്ധമുള്ള 12 പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പുറത്താക്കും, നിര്‍ദേശം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ക്രിമനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സി ഐ- ഡി വൈ എസ് പി റാങ്കിലുള്‍പ്പെടുന്നരടക്കം 12 പൊലിസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്ന് പുറത്താക്കും. ഇതിനായുള്ള ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കഴിഞ്ഞതായി പൊലിസിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. കേരളാ പൊലീസ് ആക്റ്റിലെ സെക്ഷന്‍ 86 പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഗുണ്ടകളും ക്രിമനല്‍ സംഘങ്ങളുമായി ബ്ന്ധമുളള പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തമായ അന്വേഷണം നടത്തി […]
മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ക്രിമനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സി ഐ- ഡി വൈ എസ് പി റാങ്കിലുള്‍പ്പെടുന്നരടക്കം 12 പൊലിസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്ന് പുറത്താക്കും. ഇതിനായുള്ള ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കഴിഞ്ഞതായി പൊലിസിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
കേരളാ പൊലീസ് ആക്റ്റിലെ സെക്ഷന്‍ 86 പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഗുണ്ടകളും ക്രിമനല്‍ സംഘങ്ങളുമായി ബ്ന്ധമുളള പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തമായ അന്വേഷണം നടത്തി കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് ഇവരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയത്. ഇത് മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഈ ഉദ്യോഗസ്ഥര്‍ സേനക്ക് പുറത്താകും.
What's Your Reaction?