ഫെയ്‌സ്ബുക്ക് ബോധപൂർവം മൊബൈൽ ബാറ്ററി വലിക്കുന്നു; ആരോപിച്ച് മുൻ മെറ്റ ജീവനക്കാരന്‍
ഫെയ്‌സ്ബുക്ക് ബോധപൂർവം ഉപഭോക്താക്കളുടെ ഫോൺ ബാറ്ററികൾ കുറയ്ക്കുന്നു എന്നാരോപിച്ച് മുൻ മെറ്റാ ജീവനക്കാരൻ. റിപ്പോര്‍ട്ടുകൾ അനുസരിച്ച് ജോർജ് ഹേവാർഡ് എന്ന 33 കാരനായ ഡാറ്റാ സയന്റിസ്റ്റാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ ഫെയ്‌സ്ബുക്കിന്റെ മെസഞ്ചർ ചാറ്റ് ആപ്ലിക്കേഷനിൽ ജോലി ചെയ്തുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഫെയ്‌സ്ബുക്ക് ഫോൺ ബാറ്ററികളിലെ ചാർജ് കുറയ്ക്കുന്നതായി ചൂണ്ടിക്കാട്ടി സ്ഥാപനത്തിനെതിരെ കേസ് ഫയൽ ചെയ്തതായും അദ്ദേഹം പറയുന്നുണ്ട്. നെഗറ്റീവ് ടെസ്റ്റുകൾ എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന തലക്കെട്ടോടു കൂടിയ പരിശീലന രേഖകളും കാണാനിടയായതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. അതില്‍ […]
ഫെയ്‌സ്ബുക്ക് ബോധപൂർവം ഉപഭോക്താക്കളുടെ ഫോൺ ബാറ്ററികൾ കുറയ്ക്കുന്നു എന്നാരോപിച്ച് മുൻ മെറ്റാ ജീവനക്കാരൻ. റിപ്പോര്‍ട്ടുകൾ അനുസരിച്ച് ജോർജ് ഹേവാർഡ് എന്ന 33 കാരനായ ഡാറ്റാ സയന്റിസ്റ്റാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ ഫെയ്‌സ്ബുക്കിന്റെ മെസഞ്ചർ ചാറ്റ് ആപ്ലിക്കേഷനിൽ ജോലി ചെയ്തുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഫെയ്‌സ്ബുക്ക് ഫോൺ ബാറ്ററികളിലെ ചാർജ് കുറയ്ക്കുന്നതായി ചൂണ്ടിക്കാട്ടി സ്ഥാപനത്തിനെതിരെ കേസ് ഫയൽ ചെയ്തതായും അദ്ദേഹം പറയുന്നുണ്ട്.
നെഗറ്റീവ് ടെസ്റ്റുകൾ എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന തലക്കെട്ടോടു കൂടിയ പരിശീലന രേഖകളും കാണാനിടയായതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. അതില്‍ പങ്കെടുക്കാൻ വിസമ്മതിച്ചപ്പോഴാണ് തന്നെ പുറത്താക്കിയത് എന്നാണ് ഫെയ്‌സ്ബുക്കിനെതിരെയുള്ള അദ്ദേഹത്തിന്റെ ആരോപണം. തന്റെ കരിയറിൽ ഇത്രയും ഭയാനകമായ റിപ്പോർട്ടുകള്‍ താൻ കണ്ടിട്ടില്ല എന്നാണ് ജോർജ് അവകാശപ്പെടുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച് മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഇയാൾ മെറ്റയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യുകയും നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയും ചെയ്തിരിക്കുകയാണ്. മൊബൈൽ ഫോൺ ബാറ്ററിയിലെ ചാർജ് ഇത്തരത്തിൽ കുറയ്ക്കുന്നത് ആളുകളെ അപകടത്തിലാക്കുന്നു എന്നും പറയുന്നു. മറ്റൊരെങ്കിലുമായി ആശയവിനിമയം നടത്തേണ്ട സമയത്ത് അല്ലെങ്കിൽ പോലീസിനെയോ മറ്റ് എമർജൻസി സർവ്വീസുകളെയോ ആശ്രയിക്കേണ്ട സമയത്ത് ഇത് ഉപഭോക്താക്കളെ അപകടത്തിലാക്കുന്നു എന്നു പറയുന്ന ഹേവാർഡ്, തന്റെ അവകാശവാദങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നുണ്ട്.
2019 ലാണ് ജോര്‍ജ് ഹേവാർഡ് ഫെയ്‌സ്ബുക്കില്‍ തന്റെ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ നവംബറിൽ മെറ്റ അദ്ദേഹത്തെ പിരിച്ചുവിടുകയും ചെയ്തു. സമീപ വർഷങ്ങളിലെ ടെക് മേഖലയിലെ ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാണ് ഫേസ്ബുക്കിൽ നവംബറിൽ ഉണ്ടായത്. ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ നവംബറിൽ 11,000-ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇത് സ്ഥാപനത്തിലെ 13 ശതമാനം തൊഴിലാളികളാണ്.
What's Your Reaction?