നയപരമായ വിഷയം; ആർത്തവ അവധി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : കോളേജുകളിലും തൊഴിലിടങ്ങളിലും ആർത്തവ അവധി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഇത് നയപരമായ കാര്യമാണെന്നും കോടതിക്ക് തീരുമാനമെടുക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നയപരമായ തലത്തിൽ സർക്കാർ എടുക്കേണ്ട തീരുമാനമാണിത്. കോടതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനും അത് നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും കഴിയില്ല. അതിനാൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജിക്കാർ വനിതാ ശിശുവികസന മന്ത്രാലയത്തിനാണ് നിവേദനം സമർപ്പിക്കേണ്ടതെന്നും കോടതി നിർദേശിച്ചു. തൊഴിലിടങ്ങളിൽ ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളെ നിയമിക്കുന്നതിൽ വിമുഖതയുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

Feb 24, 2023 - 15:25
 0

What's Your Reaction?

like

dislike

love

funny

angry

sad

wow