കൊടുവള്ളിയിൽ കള്ളക്കടത്ത് സ്വർണം പിടികൂടിയ സംഭവം; കൂടുതൽ അന്വേഷണം ആരംഭിച്ച് ഡിആർഐ
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയിൽ കള്ളക്കടത്ത് സ്വർണം പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ച് ഡിആർഐ. സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊടുവള്ളി ടൗണിലെ ഒരു വീടിന് മുകളിൽ സ്ഥാപിച്ച സ്വർണ്ണം ഉരുക്കുന്ന സെന്‍ററിൽ നടത്തിയ റെയ്ഡിലാണ് നാല് കോടിയിലധികം രൂപ വിലമതിക്കുന്ന 7.2 കിലോയോളം അനധികൃത സ്വർണം പിടികൂടിയത്. 13.2 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണമാണ് പിടികൂടിയത്. കള്ളക്കടത്ത് സ്വർണം വീടിന്‍റെ ടെറസിൽ ഏറെ നാളായി ഉരുക്കി വരികയായിരുന്നുവെന്നാണ് ഡി.ആർ.ഐ സംഘം പറയുന്നത്. കൊച്ചിയിലെ ഡി.ആർ.ഐ യൂണിറ്റിലെ സംഘമാണ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം അന്വേഷണ സംഘം കൊടുവള്ളിയിൽ ക്യാമ്പ് ചെയ്ത് വരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വർണ്ണം ഉരുക്കുന്ന കേന്ദ്രത്തിന്റെ ഉടമ ജയാഫർ, കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. വിവിധ രൂപങ്ങളിൽ എത്തുന്ന കള്ളക്കടത്ത് സ്വർണം ഈ കേന്ദ്രത്തിൽ എത്തിച്ച് ഉരുക്കി തിരികെ നൽകുകയാണ് പതിവ്. പിടിച്ചെടുത്ത സ്വർണത്തിൽ ഭൂരിഭാഗവും മഹിമ ജ്വല്ലേഴ്സ് ഉടമ നല്കിയതാണെന്ന് ഡിആർഐ വ്യക്തമാക്കി.

What's Your Reaction?