കെ.വി തോമസിന്റെ നിയമനം സി.പി.എം - ബി.ജെ.പി ബന്ധം ഊട്ടിയുറപ്പിക്കാൻ: വി.ഡി സതീശൻ
കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി കെ വി തോമസിനെ നിയമിച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഇടനിലക്കാരനായാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശന്‍റെ പ്രസ്താവന. കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് കെ.വി തോമസിനെ ലെയ്സൺ ഓഫീസറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പല പ്രശ്നങ്ങളും പരിഹരിക്കാനും അവിശുദ്ധ ബന്ധം നിലനിർത്താനുമാണ് തോമസിനെ നിയമിച്ചിരിക്കുന്നത്. ശമ്പളമോ സാമൂഹ്യസുരക്ഷാ പെൻഷനോ പോലും നൽകാൻ കഴിയാത്തവിധം ദയനീയമായ സാമ്പത്തികാവസ്ഥയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യത ഉണ്ടാക്കുന്ന കെ.വി തോമസിന്റെ നിയമനം എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. ഇതാണോ ചെലവ് ചുരുക്കാനുള്ള സർക്കാരിന്റെ വാക്കുകളുടെ സന്ദേശമെന്നും സതീശൻ ചോദിച്ചു.

What's Your Reaction?