ദൃശ്യം ഇനി ഇന്‍ര്‍നാഷണല്‍; ചിത്രം ഹോളിവുഡിലേക്ക്
ഭാഷാ ഭേദത്തിനതീതമായി ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ റീമേക്കുകള്‍ വലിയ വിജയമാണ് കരസ്ഥമാക്കിയത്. മലയാളത്തില്‍ വലിയ ഹിറ്റായ സിനിമ തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കുമൊക്കെ റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിത മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരികയാണ്. സിനിമ ഹോളിവുഡില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്തകളാണ് എത്തുന്നത്. ട്രേഡ് അനലസ്റ്റായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്. ഹോളിവുഡില്‍ കൂടാതെ, സിന്‍ഹള, ഫിലിപ്പീനോ, ഇന്തോനേഷ്യന്‍ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴില്‍ […]
ഭാഷാ ഭേദത്തിനതീതമായി ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ റീമേക്കുകള്‍ വലിയ വിജയമാണ് കരസ്ഥമാക്കിയത്. മലയാളത്തില്‍ വലിയ ഹിറ്റായ സിനിമ തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കുമൊക്കെ റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിത മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരികയാണ്. സിനിമ ഹോളിവുഡില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്തകളാണ് എത്തുന്നത്.
ട്രേഡ് അനലസ്റ്റായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്. ഹോളിവുഡില്‍ കൂടാതെ, സിന്‍ഹള, ഫിലിപ്പീനോ, ഇന്തോനേഷ്യന്‍ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
തമിഴില്‍ കമല്‍ ഹാസനും ഹിന്ദിയില്‍ അജയ് ദേവഗണുമാണ് പ്രാധാന കഥാപാത്രത്തെ ആവതരിപ്പിച്ചത്. ഹിന്ദിയില്‍ ദൃശം രണ്ടാം ഭാഗത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം ബോക്‌സ് ഓഫീസിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞു.
അതേസമയം ദൃശ്യം മൂന്നിനെ കുറിച്ചുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. നല്ല ആശയം കിട്ടിയാല്‍ ദൃശ്യം 3 ചെയ്യുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ഒന്ന് ആലോചിച്ചു നോക്കാന്‍ ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചിരുന്നു എന്നും എന്നാല്‍ നിലവിലുള്ള സിനിമകളില്‍ നിന്നു ഉടന്‍ മാറാനാവില്ല എന്നതിനാല്‍ കാലതാമസമുണ്ടാകുമെന്നും ജീത്തു പറഞ്ഞിരുന്നു.
What's Your Reaction?