ന്യൂസിലാൻഡിൽ കുടിയേറാനുളള പണത്തിനായി കഞ്ചാവ് വിൽപന നടത്തിയ ‘നല്ലവനായ’ ജോച്ചൻ പിടിയിൽ
ഇടുക്കി: വണ്ടൻമേട് പച്ചക്കറിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയതിന് രണ്ടുപേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ ചിന്നാർ സ്വദേശി ജോച്ചൻ ന്യൂസിലാൻഡിലേക്ക് കുടിയേറാനുള്ള പണത്തിനായാണ് കഞ്ചാവ് വിൽപന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മദ്യപിക്കുകയോ പുകവലിക്കുകയോ ഒരുതരത്തിലുമുള്ള ലഹരിപദാർഥങ്ങൾ ഉപയോഗിക്കാത്തയാളാണ് ജോച്ചൻ. ന്യൂസിലാൻഡിലേക്കു പോകുന്നതിനുള്ള ഇയാളുടെ വിസാ നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് കഞ്ചാവുമായി പിടിയിലായത്. ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് എപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി […]
ഇടുക്കി: വണ്ടൻമേട് പച്ചക്കറിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയതിന് രണ്ടുപേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ ചിന്നാർ സ്വദേശി ജോച്ചൻ ന്യൂസിലാൻഡിലേക്ക് കുടിയേറാനുള്ള പണത്തിനായാണ് കഞ്ചാവ് വിൽപന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മദ്യപിക്കുകയോ പുകവലിക്കുകയോ ഒരുതരത്തിലുമുള്ള ലഹരിപദാർഥങ്ങൾ ഉപയോഗിക്കാത്തയാളാണ് ജോച്ചൻ. ന്യൂസിലാൻഡിലേക്കു പോകുന്നതിനുള്ള ഇയാളുടെ വിസാ നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് കഞ്ചാവുമായി പിടിയിലായത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് എപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ല ഡാൻസാഫ് ടീം അംഗങ്ങളും, വണ്ടൻമേട് പോലീസും, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളും, സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്. കമ്പം സ്വദേശിയായ ചുരുളി ചാമി(75) വണ്ടൻമേട്ടിൽ നടത്തിവന്ന പച്ചക്കറിക്കടയിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. ആവശ്യക്കാരെന്ന വ്യാജേന വേഷം മാറിയെത്തിയ പൊലീസ് സംഘമാണ് ചുരുളി ചാമിയെയും കഞ്ചാവ് എത്തിച്ച ജോച്ചനെയും പിടികൂടിയത്. അതി സാഹസികമായി നടത്തിയ തിരച്ചിലിന് ഒടുവിൽ നാലര കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്.
വണ്ടൻമേട്ടിൽ സമീപത്തെ സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പടെ നിരവധിപ്പേർ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് പരിശോധന കർശനമാക്കുകയായിരുന്നു. റിസോർട്ടിൽ താമസിക്കാനെത്തിയവരാണെന്നും കഞ്ചാവ് വേണമെന്നും ആവശ്യപ്പെട്ട് വേഷംമാറിയെത്തിയ പൊലീസ് സംഘം ചുരുളി ചാമിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്ന് ചുരുളിചാമി ഫോണിൽ വിളിച്ചതോടെയാണ് നാലര കിലോ കഞ്ചാവുമായി ജോച്ചൻ എത്തിയത്. സമീപത്ത് മഫ്ത്തിയിലുണ്ടായിരുന്ന കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും പൊലീസ് പിടിച്ചെടുത്തു.
ചുരുളിച്ചാമിക്ക് കഞ്ചാവ് വിൽപ്പന നടത്താൻ മൊത്തമായി കഞ്ചാവ് എത്തിച്ചുനൽകിയിരുന്നത് ജോച്ചനാണെന്ന് പൊലീസ് പറയുന്നു. ഇയാൾ കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി ആണ് സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്നത്. മേലെ ചിന്നർ ഭാഗങ്ങളിൽ മാന്യനായി നടന്നിരുന്ന ജോച്ചൻ സ്വയം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാത്ത ആളാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വിറ്റു കിട്ടുന്ന പണം ന്യൂസിലാൻഡിൽ പോയി സ്ഥിരതാമസം ആക്കുവാൻ വേണ്ടി സൂക്ഷിക്കുകയാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇയാൾക്ക് കഞ്ചാവ് ലഭിക്കുന്നതിന്റെ ഉറവിടം അന്വേഷിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അറിയിച്ചു.
വണ്ടൻമേട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ചുരുളിച്ചാമി പച്ചക്കറി കച്ചവടത്തിന്റെ മറവിൽ ആണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഇതിനുമുൻപ് ചുരുളിച്ചാമി ഹാൻസ് കച്ചവടം നടത്തിയതിന് പോലീസിന്റെ പിടിയിലായിരുന്നു അന്വേഷണ സംഘത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് ഐപിഎസിന്റെ മേൽനോട്ടത്തിൽ കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോൻ, കമ്പംമെട്ട് എസ്എച്ച്ഒ വി.എസ് അനിൽകുമാർ, വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ്ഐമാരായ, ജയചന്ദ്രൻ നായർ, പി.വി മഹേഷ്, സീനിയർ സിപിഎ ബാബുരാജ്, സിപിഒ സതീഷ് കുമാർ കെ. എസ്, വനിതാ സിപിഒമാരായ വീണ ആർ, സൗമ്യ മോൾ, ഇടുക്കി ജില്ലാ ഡാൻസാഫ് ടീമംഗങ്ങൾ, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ എന്നിവരാണ് ഉണ്ടായിരുന്നത്.
What's Your Reaction?