ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ്; ഇന്ത്യക്കായി സൂര്യയും ഭരത്തും അരങ്ങേറി
നാഗ്പുർ : ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ബാറ്റിങ് തിരഞ്ഞെടുത്തത്. സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ ശ്രീകർ ഭരതും ഇന്ന് ഇന്ത്യക്കായി കളത്തിലിറങ്ങും. സ്പിന്നർ ടോഡ് മർഫിയും ഇന്നത്തെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കായി കളിക്കും. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മൂന്ന് തവണ ബോർഡർ-ഗവാസ്കർ ട്രോഫി നേടിയ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടണമെങ്കിൽ പരമ്പര നിലനിർത്തേണ്ടതുണ്ട്. ഫൈനലിലെത്താൻ ഓസ്ട്രേലിയയ്ക്ക് 4-0 നു പരാജയം ഒഴിവാക്കേണ്ടതുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായതിനു ശേഷം രോഹിത് ശർമ്മ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരെ കളിക്കാതിരുന്ന രോഹിത് കോവിഡ് -19 കാരണം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും കളിച്ചിരുന്നില്ല. കഴിഞ്ഞ തവണ വിരാട് കോഹ്ലി ടീമിനെ ടെസ്റ്റ് ലോകകപ്പ് ഫൈനലിലേക്ക് നയിച്ചതുപോലെ രോഹിത് ടീമിനെ നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

What's Your Reaction?