ഐസിസി ട്വന്റി20 ടീം; ഇടം നേടി കോലിയും സൂര്യയും പാണ്ഡ്യയും
ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇടം നേടി വിരാട് കോലി. കോലിയെ കൂടാതെ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ട്. 2022ലെ ട്വന്റി20 ലോകകപ്പിലെ പ്രകടനമാണ് കോലിയെ ടീമിലെത്തിച്ചത്. അതേസമയം, മോശം പ്രകടനത്തിന്‍റെ പേരിൽ പഴി കേൾക്കുന്ന പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് ഐസിസിയുടെ ടീമിൽ ഇടം ലഭിച്ചില്ല. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെ ലോകചാമ്പ്യൻമാരാക്കിയ ജോസ് ബട്ലറാണ് ഐസിസി ടീമിന്‍റെ ക്യാപ്റ്റൻ. കഴിഞ്ഞ വർഷം ട്വന്റി20 ബാറ്റിംഗ് റാങ്കിങിൽ ഒന്നാം സ്ഥാനത്തായിരുന്ന പാകിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാനും ടീമിലുണ്ട്. കഴിഞ്ഞ വർഷം ട്വന്റി 20യിൽ 10 അർധസെഞ്ചുറികളാണ് റിസ്വാൻ നേടിയത്. പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

What's Your Reaction?