ഇന്ധന സെസിനെതിരെ പ്രതിപക്ഷം; നിയമസഭയിലേക്ക് നടന്ന് പ്രതിഷേധം
തിരുവനന്തപുരം : ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാരെ വ്യാഴാഴ്ച നിയമസഭയിലേക്ക് നടക്കും. രാവിലെ 8.15ന് എം.എൽ.എ ഹോസ്റ്റലിൽ നിന്നാണ് നടക്കുക. ബജറ്റ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അതിനാൽ പ്രതിപക്ഷം സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ഉദാസീനതയും ജനങ്ങളിലേക്കെത്തിക്കാൻ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം. ഈ മാസം 13, 14 തീയതികളിൽ എല്ലാ ജില്ലകളിലും യു.ഡി.എഫ് രാപ്പകൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
 
What's Your Reaction?