അജിത് ഡോവല്‍ വ്‌ളാഡിമിര്‍ പുടിനെ കണ്ടു, ഇന്ത്യ- റഷ്യ തന്ത്രപരമായ സഹകരണം കൂടുതല്‍ ശക്തമാക്കും
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനെ സന്ദര്‍ശിച്ചു. വിവിധ ഉഭയകക്ഷി പ്രശ്‌നങ്ങളെക്കുറിച്ച് ഇരുവരും ദീര്‍ഘനേരം ചര്‍ച്ച നടത്തി. അഫ്ഗാനിസ്ഥാനെ ഭീകരതയുടെ വിളനിലമാക്കി മാറ്റാന്‍ ഒരു രാജ്യത്തെയും അനുവദിക്കാന്‍ പാടില്ലന്ന് ചര്‍ച്ചയില്‍ അജിത് ഡോവല്‍ വ്യക്തമാക്കി.ഇന്ത്യയും റഷ്യും തമ്മില്‍ വിവിധ മേഖലകളില്‍ തന്ത്രപരമായ സഹകരണം വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ശ്രദ്ധിക്കാന്‍ ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. വിദേശ കാര്യമന്ത്രി ജയശങ്കര്‍ മോസ്‌കോയിലെത്തി മൂന്നുമാസത്തിന് ശേഷമാണ് അജിത് ഡോവല്‍ റഷ്യയിലെത്തിയത്. ജയശങ്കറുടെ സന്ദര്‍ശത്തില്‍ ഇന്ത്യ റഷ്യ സാമ്പത്തിക […]
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനെ സന്ദര്‍ശിച്ചു. വിവിധ ഉഭയകക്ഷി പ്രശ്‌നങ്ങളെക്കുറിച്ച് ഇരുവരും ദീര്‍ഘനേരം ചര്‍ച്ച നടത്തി. അഫ്ഗാനിസ്ഥാനെ ഭീകരതയുടെ വിളനിലമാക്കി മാറ്റാന്‍ ഒരു രാജ്യത്തെയും അനുവദിക്കാന്‍ പാടില്ലന്ന് ചര്‍ച്ചയില്‍ അജിത് ഡോവല്‍ വ്യക്തമാക്കി.ഇന്ത്യയും റഷ്യും തമ്മില്‍ വിവിധ മേഖലകളില്‍ തന്ത്രപരമായ സഹകരണം വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ശ്രദ്ധിക്കാന്‍ ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി.
വിദേശ കാര്യമന്ത്രി ജയശങ്കര്‍ മോസ്‌കോയിലെത്തി മൂന്നുമാസത്തിന് ശേഷമാണ് അജിത് ഡോവല്‍ റഷ്യയിലെത്തിയത്. ജയശങ്കറുടെ സന്ദര്‍ശത്തില്‍ ഇന്ത്യ റഷ്യ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ നേരത്തെ തന്നെ വിപുലമായ തോതില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
റഷ്യയില്‍ നിന്നും ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതു തുടരും. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ ഇന്ത്യ എതിര്‍ക്കാതിരുന്നതില്‍ യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയോട് വലിയ എതിര്‍പ്പുണ്ട്. എന്നാല്‍ അത് അവഗണിച്ചുകൊണ്ട് തന്നെ ഇന്ത്യ റഷ്യയുമായി തന്ത്രപരമായ സഹകരണം തുടരുകയാണ്
What's Your Reaction?