അഞ്ച് വര്‍ഷം കൊണ്ട് കേന്ദ്രം കേരളത്തിന് നല്‍കിയത് എഴുപതിനായിരം കോടി, അവഗണന എന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു
കേന്ദ്ര സര്‍ക്കര്‍ കേരളത്തെ അവഗണിക്കുന്നുവെന്ന ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം സി എ ജി റിപ്പോര്‍്ട്ടിലൂടെ പൊളിഞ്ഞുവീഴുകയാണ്. 2016 – 17 മുതല്‍ 2020 – 21 വരെ കേന്ദ്ര സര്‍ക്കാര്‍ സഹായധനമായി 70748.69 കോടി സംസ്ഥാന സര്‍ക്കാരിന് നല്‍കിതായി സി എ ജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഏറ്റവും കൂടുതല്‍ സഹായ ധനം ലഭിച്ചത് 2020 – 21 ല്‍ ആണ് . 31,068. 28 കോടി രൂപയാണ് 2020 – 21 ല്‍ സഹായധനമായി കേന്ദ്രം […]
കേന്ദ്ര സര്‍ക്കര്‍ കേരളത്തെ അവഗണിക്കുന്നുവെന്ന ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം സി എ ജി റിപ്പോര്‍്ട്ടിലൂടെ പൊളിഞ്ഞുവീഴുകയാണ്. 2016 – 17 മുതല്‍ 2020 – 21 വരെ കേന്ദ്ര സര്‍ക്കാര്‍ സഹായധനമായി 70748.69 കോടി സംസ്ഥാന സര്‍ക്കാരിന് നല്‍കിതായി സി എ ജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഏറ്റവും കൂടുതല്‍ സഹായ ധനം ലഭിച്ചത് 2020 – 21 ല്‍ ആണ് . 31,068. 28 കോടി രൂപയാണ് 2020 – 21 ല്‍ സഹായധനമായി കേന്ദ്രം നല്‍കിയത്. ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്നാണ് ബാലഗോപാല്‍ നിയമസഭയില്‍ . ഇത് തെറ്റാണ് എന്ന് തെളിയിക്കുകയാണ് സി ആന്റ് എജി റിപ്പോര്‍ട്ടിലെ കണക്കുകള്‍
കേന്ദ്രം കേരളത്തിന് വിവിധ വര്‍ഷങ്ങളില്‍ നല്‍കിയ വിഹിതം കോടിയില്‍
2016- 17 -8510. 35
2017- 18 -8527. 84
2018- 19 -11388.96
2019 -20 -11235.26
2020 -21 – 31068. 28
ഇതു കൂടാതെ കേന്ദ്ര സ്‌കീമുകള്‍ക്കുള്ള ധനസഹായം വേറെയും നല്‍കിയിട്ടുണ്ട്,
അതോടൊപ്പം റവന്യു നികുതിപിരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണപരാജയമാണെന്ന് കംപ്‌ട്രോളര്‍ ആന്റെ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. റവന്യു നികുതിപിരില്‍ സര്‍ക്കാര്‍ വരുത്തിയ വന്‍ വീഴ്ചകള്‍ മറച്ചുവയ്കാന്‍ കേന്ദ്രത്തിനെ പഴിചാരി രക്ഷപെടാനുളള ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ശ്രമമാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലൂടെ പൊൡഞ്ഞു വീഴുന്നത്.
സി ആന്റ് എജി നടത്തിയ 2019 -20 ലെ റവന്യു വിഭാഗത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്റെ നികുതി പിരിവിലെ ഗുരുതര വീഴ്ചകള്‍ അക്കമിട്ട് നിരത്തിയത്. 21,797. 86 കോടിയാണ് റവന്യു കുടിശിക . ഇതില്‍ 7100.32 കോടിയും അഞ്ച് വര്‍ഷത്തിലേറെയായി പിരിക്കുവാന്‍ ബാക്കി കിടക്കുന്നവയാണ്. നികുതിദായകരുടെ വിറ്റു വരവില്‍ തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിന്റെ ഫലമായി നികുതിയും പലിശയും ഇനത്തില്‍ ഖജനാവിന് നഷ്ടപ്പെട്ടത് 29.66 കോടി. 9.14 കോടിയാണ് ട്രാന്‍സിഷണല്‍ ക്രഡിറ്റില്‍ ക്രമരഹിതമായ ക്ലെയിം അനുവദിച്ചത് വഴി ഖജനാവിന് നഷ്ടപ്പെട്ടത്.വിദേശ മദ്യ ലൈസന്‍സ് ക്രമരഹിതമായി കൈമാറിയതില്‍ 26 ലക്ഷം രൂപയുടെ വരുമാന നഷ്ടമുണ്ടായി എന്നും സി.എ ജി കണ്ടെത്തി.
What's Your Reaction?