നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മുംബൈയിൽ ചേരികൾ മറച്ചു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മുംബൈയിൽ ചേരികൾ മറച്ചു. ദാരിദ്ര്യം ചക്രവർത്തി കാണാതിരിക്കാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസ് വിമർശനം. വെള്ളത്തുണി ഉപയോഗിച്ച് ചേരികൾ മറച്ചതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. മുമ്പ് ജി 20 ഉച്ചകോടിയോടനുബന്ധിച്ചും മുംബൈയിലെ ചേരികൾ മറച്ചിരുന്നത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ യാത്രാവഴിയിലെ ചേരികളാണ് മറച്ചിരുന്നത്. സ്വാഗത ബോർഡുകളും പച്ചനെറ്റും കൊണ്ട് ചേരികൾ മറച്ചത് വിവാദമായപ്പോൾ അത് സൗന്ദര്യവത്കരണത്തിന്റെ ഭാഗമാണെന്നായിരുന്നു സർക്കാർ വിശദീകരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സിഎസ്ടി ഏരിയയിലും അന്ധേരിയിലും 2.45 നും […]
 
                                മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മുംബൈയിൽ ചേരികൾ മറച്ചു. ദാരിദ്ര്യം ചക്രവർത്തി കാണാതിരിക്കാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസ് വിമർശനം. വെള്ളത്തുണി ഉപയോഗിച്ച് ചേരികൾ മറച്ചതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.
മുമ്പ് ജി 20 ഉച്ചകോടിയോടനുബന്ധിച്ചും മുംബൈയിലെ ചേരികൾ മറച്ചിരുന്നത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ യാത്രാവഴിയിലെ ചേരികളാണ് മറച്ചിരുന്നത്. സ്വാഗത ബോർഡുകളും പച്ചനെറ്റും കൊണ്ട് ചേരികൾ മറച്ചത് വിവാദമായപ്പോൾ അത് സൗന്ദര്യവത്കരണത്തിന്റെ ഭാഗമാണെന്നായിരുന്നു സർക്കാർ വിശദീകരണം.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സിഎസ്ടി ഏരിയയിലും അന്ധേരിയിലും 2.45 നും 6.30 നും ഇടയിൽ ഗതാഗത നിയന്ത്രണമുണ്ട്. വന്ദേ ഭാരത് ട്രെയിനുകളും ഇൻഫ്രാ പദ്ധതികളും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മുംബൈയിലെത്തുന്നത്. മുംബൈ-സോലാപൂർ വന്ദേ ഭാരത് ട്രെയിനും മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് ട്രെയിനും മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. മുംബൈയിലെ മാറോളിൽ അൽജാമിയ-തുസ്-സൈഫിയയുടെ (ദ സൈഫീ അക്കാദമി) പുതിയ കാമ്പസിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കും. ദാവൂദി ബോറ കമ്മ്യൂണിറ്റിയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് അൽജാമിയ-തുസ്-സൈഫിയ.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            