രജൗരി ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കുമെന്ന് അമിത് ഷാ
രജൗരി ഭീകരാക്രമണം എൻ.ഐ.എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഇന്‍റലിജൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ ഉന്നതതല യോഗവും ചേർന്നു. വിവിധ സൈനിക, അർദ്ധസൈനിക വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. രജൗരിയിൽ സംഭവിച്ചത് ദൗർഭാഗ്യകരമാണെന്നും എന്നാൽ ജനങ്ങൾ അസാധാരണമായ ധൈര്യം കാണിച്ചുവെന്നും അമിത് ഷാ പറഞ്ഞു. പോലീസിന് പുറമെ രജൗരിയിലെ ഭീകരാക്രമണത്തിൽ എൻഐഎയും അന്വേഷിക്കും. 370-ാം വകുപ്പ് എടുത്തു കളഞ്ഞ ശേഷം കശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞതായും അമിത് ഷാ പറഞ്ഞു.

What's Your Reaction?