കുഞ്ഞനുജനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ഏഴ് വയസുകാരിയെ പ്രശംസിച്ച് ഡബ്ല്യൂ.എച്ച്.ഒ മേധാവി

ഡമാസ്‌കസ് (സിറിയ) : ഭൂചലനത്തിന്‍റെ ആഘാതത്തിൽ വലയുകയാണ് തുർക്കിയും സിറിയയും. ഇതിനിടെ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ഏഴ് വയസുകാരി തന്‍റെ കുഞ്ഞു സഹോദരനെ ചേർത്തുപിടിച്ചു സുരക്ഷ ഒരുക്കുന്ന വീഡിയോ ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പെൺകുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. "ഈ ധീരയായ പെൺകുട്ടിയോട് ആരാധന തോന്നുന്നു," ഗെബ്രിയേസസ് ട്വിറ്ററിൽ കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി മുഹമ്മദ് സഫയും ഇരുവരുടെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. "17 മണിക്കൂറോളം അവൾ അങ്ങനെ കൈവച്ച് കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കിടന്നു. ഇത് ആരും പങ്കുവെക്കുന്നില്ല. ഈ കുട്ടികൾ മരിച്ചിരുന്നുവെങ്കിൽ എല്ലാവരും അത് ഷെയർ ചെയ്തേനെ" സഫ ട്വിറ്ററിൽ കുറിച്ചു.

Feb 10, 2023 - 12:33
 0

What's Your Reaction?

like

dislike

love

funny

angry

sad

wow