ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; ഫോൺ എടുക്കാതെ വനം വകുപ്പ്

പാലക്കാട് : പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. രാത്രി പെരുന്തുരുത്തിക്കളത്ത് ഇറങ്ങിയ ആനക്കൂട്ടം അതിരാവിലെ വരെ വീടുകൾക്ക് സമീപം നിലയുറപ്പിച്ചു. ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. വീണ്ടും ആനക്കൂട്ടം ഇറങ്ങിയെന്ന വിവരം അറിയിക്കാൻ വനംവകുപ്പ് ആർ.ആർ.ടി സംഘത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒടുവിൽ നാട്ടുകാർ പതിവ് ശൈലിയിൽ ബഹളമുണ്ടാക്കി കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ച് വിടാൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം മടങ്ങാൻ കൂട്ടാക്കിയില്ല. പെരുന്തുരുത്തിക്കളം, മേലെ ധോണി എന്നിവിടങ്ങളിലെ പന, തെങ്ങ്, കവുങ്ങ്, വാഴ എന്നീ കൃഷികളെല്ലാം ആനക്കൂട്ടം നശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ധോണിയിൽ ആനക്കൂട്ടം ഇറങ്ങുന്നത്. പടക്കം പൊട്ടിച്ചാലും പിൻമാറാത്ത പിടി സെവന്റെ ശൈലിയാണ് ഈ ആനകളും പിന്തുടരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

Feb 10, 2023 - 12:46
 0

What's Your Reaction?

like

dislike

love

funny

angry

sad

wow