10 ദിവസത്തിനകം ഗവർണറെ വധിക്കും; വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ അറസ്റ്റിൽ. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ-മെയിൽ ഭീഷണി. ഗവർണറുടെ ഓഫീസ് സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോഴിക്കോട് നിന്നാണ് ഇ-മെയിൽ സന്ദേശം ലഭിച്ചതെന്ന വിവരം സൈബർ പോലീസ് ലോക്കൽ പോലീസിന് നൽകുകയും തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
![10 ദിവസത്തിനകം ഗവർണറെ വധിക്കും; വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ](https://newsbharat.in/uploads/images/202302/image_870x_63edba270da25.jpg)
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ അറസ്റ്റിൽ. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ-മെയിൽ ഭീഷണി. ഗവർണറുടെ ഓഫീസ് സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോഴിക്കോട് നിന്നാണ് ഇ-മെയിൽ സന്ദേശം ലഭിച്ചതെന്ന വിവരം സൈബർ പോലീസ് ലോക്കൽ പോലീസിന് നൽകുകയും തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)