പയ്യന്നൂരില്‍ ഭക്ഷ്യ വിഷബാധ; ഉത്സവപ്പറമ്പില്‍നിന്ന് ഐസ്‌ക്രീം കഴിച്ചവർ ആശുപത്രിയിൽ
കണ്ണൂര്‍ : പയ്യന്നൂരിൽ ഉത്സവപ്പറമ്പിൽ നിന്ന് ഐസ്ക്രീമും ലഘുഭക്ഷണവും ഉൾപ്പെടെ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകളെ തുടർന്ന് കുട്ടികളടക്കം നൂറിലധികം പേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സമാപിച്ച കൊറോത്തെ പെരുങ്കളിയാട്ട നഗരിയിൽ നിന്ന് ഐസ്ക്രീം ഉൾപ്പടെ കഴിച്ചവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു.
 
What's Your Reaction?