ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡ്; ഇന്ത്യയുടെ സ്പിൻ മജീഷ്യൻ ആർ. അശ്വിൻ 450 ക്ലബ്ബിൽ
നാഗ്പുര്‍ : ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ സ്പിൻ മജീഷ്യൻ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 450 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡാണ് അശ്വിൻ നേടിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിങ്സിൽ അലക്സ് ക്യാരിയെ പുറത്താക്കിയതോടെ അശ്വിന്‍റെ വിക്കറ്റ് നേട്ടം 450 ആയി ഉയർന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റ് എടുത്ത ഒമ്പതാമത്തെ ബൗളറാണ് അശ്വിൻ. ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് തികച്ച ഇന്ത്യൻ ബൗളറെന്ന റെക്കോർഡും അശ്വിൻ സ്വന്തമാക്കി. 89 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ 450 വിക്കറ്റ് തികച്ചത്. 80 മത്സരങ്ങളിൽ നിന്ന് ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് എടുത്ത ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ അനിൽ കുംബ്ലെയെ മറികടന്നാണ് അശ്വിൻ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 93 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് കുംബ്ലെ 450 വിക്കറ്റുകൾ നേടിയത്.

What's Your Reaction?