അലഞ്ഞു മടുത്തു, പെണ്ണ് കിട്ടുന്നില്ല; ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താന്‍ യുവാക്കള്‍
ബെംഗളൂരു: ജീവിതപങ്കാളിയെ തേടി അലഞ്ഞു മടുത്ത കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള 200 യുവാക്കള്‍ ദൈവത്തിൻ്റെ അനുഗ്രഹത്തിനായി ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താന്‍ ഒരുങ്ങുന്നു. ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര. കല്യാണം നടക്കാൻ ദൈവത്തിൻ്റെ അനുഗ്രഹത്തിനായാണ് ബാച്ചിലേഴ്സ് പദയാത്ര നടത്താന്‍ ഒരുങ്ങുന്നത്. ഈ മാസം 23ന് മധൂര്‍ താലൂക്കിലെ ദൊഡ്ഡിയില്‍ നിന്ന് പദയാത്ര ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന പദയാത്രയിൽ 105 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് ക്ഷേത്രത്തിലെത്തിചേരുക. പദയാത്രയിൽ പങ്കെടുക്കുന്നവരിൽ അധികപേരും 30 വയസ് കഴിഞ്ഞിട്ടും കല്യാണം […]
ബെംഗളൂരു: ജീവിതപങ്കാളിയെ തേടി അലഞ്ഞു മടുത്ത കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള 200 യുവാക്കള്‍ ദൈവത്തിൻ്റെ അനുഗ്രഹത്തിനായി ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താന്‍ ഒരുങ്ങുന്നു. ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര.
കല്യാണം നടക്കാൻ ദൈവത്തിൻ്റെ അനുഗ്രഹത്തിനായാണ് ബാച്ചിലേഴ്സ് പദയാത്ര നടത്താന്‍ ഒരുങ്ങുന്നത്. ഈ മാസം 23ന് മധൂര്‍ താലൂക്കിലെ ദൊഡ്ഡിയില്‍ നിന്ന് പദയാത്ര ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന പദയാത്രയിൽ 105 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് ക്ഷേത്രത്തിലെത്തിചേരുക.
പദയാത്രയിൽ പങ്കെടുക്കുന്നവരിൽ അധികപേരും 30 വയസ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത കര്‍ഷകരാണ്. പദയാത്രയിലൂടെ ദൈവത്തിൻ്റെയും നാട്ടുകാരുടെയും ശ്രദ്ധ ലഭിക്കുമെന്നും യുവാക്കൾ പറയുന്നു.
‘ബ്രഹ്‌മചാരിഗാല പദയാത്ര’ എന്ന് പേര് നൽകിയിരിക്കുന്ന പദയാത്രയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കളും അണിചേരാൻ ഒരുങ്ങുന്നുണ്ട്. ഇവര്‍ കൂടി ചേരുന്നതോടെ യാത്രാസംഘം വലുതാകും.
What's Your Reaction?