പിരിച്ചുവിടല്‍ തുടരുന്നു: ഡിസ്‌നിയില്‍ 7000 പേര്‍ക്കും സൂമില്‍ 1300 പേര്‍ക്കും തൊഴില്‍ നഷ്ടമാകും

ആഗോളതലത്തില്‍ പല കമ്പനികളിലും കൂട്ടപ്പിരിച്ചുവിടല്‍ തുടരുകയാണ്. എന്റര്‍ടെയ്ന്‍മെന്‍റ് കമ്പനി ഡിസ്‌നി 7000 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞദിവസമാണ് ഇതു സംബന്ധിച്ച അറിയിപ്പ് ജീവനക്കാര്‍ക്കു ലഭിച്ചത്. വരിക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവുമൂലമുള്ള വരുമാനനഷ്ടമാണ് പിരിച്ചുവിടലിനു കാരണമായി കമ്പനി വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ സാമ്പത്തികനേട്ടം കൈവരിക്കാനാകൂ എന്നാണു ഡിസ്നിയുടെ കണക്കുകൂട്ടല്‍.  സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഡിസ്‌നി ചില ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  കോവിഡ് മഹാമാരിയുടെ കാലത്ത് വലിയ സ്വീകാര്യത ലഭിച്ച സൂം കമ്പനിയിലും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. 1300 പേരെയാണു പിരിച്ചുവിടുന്നത്. പല […]

Feb 12, 2023 - 07:37
 0
പിരിച്ചുവിടല്‍ തുടരുന്നു: ഡിസ്‌നിയില്‍ 7000 പേര്‍ക്കും സൂമില്‍ 1300 പേര്‍ക്കും തൊഴില്‍ നഷ്ടമാകും

ആഗോളതലത്തില്‍ പല കമ്പനികളിലും കൂട്ടപ്പിരിച്ചുവിടല്‍ തുടരുകയാണ്. എന്റര്‍ടെയ്ന്‍മെന്‍റ് കമ്പനി ഡിസ്‌നി 7000 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞദിവസമാണ് ഇതു സംബന്ധിച്ച അറിയിപ്പ് ജീവനക്കാര്‍ക്കു ലഭിച്ചത്. വരിക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവുമൂലമുള്ള വരുമാനനഷ്ടമാണ് പിരിച്ചുവിടലിനു കാരണമായി കമ്പനി വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ സാമ്പത്തികനേട്ടം കൈവരിക്കാനാകൂ എന്നാണു ഡിസ്നിയുടെ കണക്കുകൂട്ടല്‍.  സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഡിസ്‌നി ചില ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കോവിഡ് മഹാമാരിയുടെ കാലത്ത് വലിയ സ്വീകാര്യത ലഭിച്ച സൂം കമ്പനിയിലും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. 1300 പേരെയാണു പിരിച്ചുവിടുന്നത്. പല ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിൽ തന്‍റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്ന് സൂം സിഇഒ എറിക് യുവാന്‍ വ്യക്തമാക്കി. നേരത്തെ ആമസോണ്‍, ഗൂഗ്ള്‍ തുടങ്ങിയ കമ്പനികളും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow