കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ വിമാന സര്‍വീസുകളുടെ സമയക്രമീകരണത്തിൽ മാറ്റം
കുവൈത്ത് സിറ്റി: കുവൈത്ത് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളുടെ സമയക്രമീകരണത്തിൽ മാറ്റം. ഫെബ്രുവരി 18 മുതൽ മാർച്ച് 18 വരെ വിമാനം നേരത്തെ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കോഴിക്കോട് നിന്ന് രാവിലെ 9.50, 8.10 എന്നീ സമയങ്ങളിൽ പുറപ്പെട്ടിരുന്ന എയർഇന്ത്യ എക്സ്പ്രസ് ഈ മാസം 18 മുതൽ രാവിലെ 7.40ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതോടെ രണ്ട് മണിക്കൂറോളം നേരത്തെ വിമാനം കുവൈത്തിൽ എത്തും. കുവൈത്തിൽ നിന്ന് മൂന്നു ദിവസം […]
 
                                കുവൈത്ത് സിറ്റി: കുവൈത്ത് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളുടെ സമയക്രമീകരണത്തിൽ മാറ്റം. ഫെബ്രുവരി 18 മുതൽ മാർച്ച് 18 വരെ വിമാനം നേരത്തെ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
കോഴിക്കോട് നിന്ന് രാവിലെ 9.50, 8.10 എന്നീ സമയങ്ങളിൽ പുറപ്പെട്ടിരുന്ന എയർഇന്ത്യ എക്സ്പ്രസ് ഈ മാസം 18 മുതൽ രാവിലെ 7.40ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതോടെ രണ്ട് മണിക്കൂറോളം നേരത്തെ വിമാനം കുവൈത്തിൽ എത്തും. കുവൈത്തിൽ നിന്ന് മൂന്നു ദിവസം ഉച്ചക്ക് 1.30ന് പുറപ്പെട്ടിരുന്ന വിമാനം 18 മുതൽ രാവിലെ 11.20 നാകും പുറപ്പെടുക. ആറുമണിയോടെ വിമാനം കോഴിക്കോട്ടെത്തും. ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സമയം മാറ്റം സംബന്ധിച്ച അറിയിപ്പ് എയർ ഇന്ത്യ എക്സ് പ്രസ് അയച്ചിട്ടുണ്ട്.
വിവരം ലഭിക്കാത്തവര്‍ ടിക്കറ്റെടുത്ത ഏജൻസിയുമായി ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ അധികൃതര്‍ അറിയിച്ചു.കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് ജനുവരി 15 മുതൽ നേരത്തെ ആക്കിയിരുന്നു. വിമാനം പുറപ്പെടുന്ന സമയം നേരത്തെ ആക്കിയത് പ്രവാസികൾക്ക് ഗുണകരമാണെന്നാണ് വിലയിരുത്തൽ. എന്നാൽ തുടർച്ചയായ വിമാനം വൈകലും റദ്ദാക്കലുമാണ് ആദ്യ അവസാനിപ്പിക്കേണ്ടത് എന്നാണ് പ്രവാസികളുടെ ആവശ്യം.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            