തുർക്കി, സിറിയ ഭൂകമ്പം: യുഎഇ പൊതുസംഭാവന ആരംഭിച്ചു
അബുദാബി : തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെ അതിജീവിച്ചവരെ പിന്തുണയ്ക്കുന്നതിനായി യുഎഇ പൊതുസംഭാവന ക്യാംപെയ്ൻ ആരംഭിച്ചു. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ച് ആവശ്യമുള്ളവർക്ക് സാമ്പത്തിക സഹായം നൽകാൻ സാധിക്കും. പേ പാൽ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ട്രാൻസ്ഫർ അല്ലെങ്കിൽ ടെക്‌സ്‌റ്റ് മെസേജ് വഴി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ ആളുകൾക്ക് അവസരമുണ്ട്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് സംഭാവന പേജ്, ഷാർജ ചാരിറ്റി ഇന്റർനാഷനൽ വെബ്‌സൈറ്റ് എന്നിവ വഴി സാമ്പത്തിക സഹായം നൽകാം. 20,000ലേറെ പേരുടെ ജീവൻ അപഹരിച്ച […]
അബുദാബി : തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെ അതിജീവിച്ചവരെ പിന്തുണയ്ക്കുന്നതിനായി യുഎഇ പൊതുസംഭാവന ക്യാംപെയ്ൻ ആരംഭിച്ചു. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ച് ആവശ്യമുള്ളവർക്ക് സാമ്പത്തിക സഹായം നൽകാൻ സാധിക്കും.
പേ പാൽ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ട്രാൻസ്ഫർ അല്ലെങ്കിൽ ടെക്‌സ്‌റ്റ് മെസേജ് വഴി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ ആളുകൾക്ക് അവസരമുണ്ട്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് സംഭാവന പേജ്, ഷാർജ ചാരിറ്റി ഇന്റർനാഷനൽ വെബ്‌സൈറ്റ് എന്നിവ വഴി സാമ്പത്തിക സഹായം നൽകാം.
20,000ലേറെ പേരുടെ ജീവൻ അപഹരിച്ച ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനുള്ള യുഎഇ ഡ്രൈവിൽ അബുദാബി നാഷനൽ എക്‌സിബിഷൻ സെന്‍റർ, ദുബായ് എക്‌സിബിഷൻ സെന്റർ, എക്‌സ്‌പോ സിറ്റി എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ആരംഭിച്ചു. രണ്ടാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ സംഭാവന സ്വീകരിക്കും. വിവരങ്ങൾക്ക്: volunteers.ae
What's Your Reaction?