പ്രത്യക്ഷ നികുതി വരുമാനം 24 ശതമാനം ഉയർന്ന് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം
ദില്ലി : നടപ്പ് സാമ്പത്തിക വർഷം ഇതുവരെ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം ഉയർന്ന് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ മൊത്തം വരുമാനത്തേക്കാൾ 24.09 ശതമാനം വർധന രേഖപ്പെടുത്തി. കോർപ്പറേറ്റ് ആദായനികുതി 19.33 ശതമാനവും വ്യക്തിഗത ആദായനികുതി 29.63 ശതമാനവും വളർച്ച രേഖപ്പെടുത്തി. 2023 ഫെബ്രുവരി 10 വരെയുള്ള നേരിട്ടുള്ള നികുതി പിരിവിന്‍റെ താൽക്കാലിക കണക്കുകൾ സ്ഥിരമായ വളർച്ച രേഖപ്പെടുത്തുന്നുവെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) പ്രസ്താവനയിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ (2022-23) പ്രത്യക്ഷ നികുതിയിൽ നിന്നുള്ള വരുമാനം 2021-22 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 17 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ മുതൽ ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ മൊത്ത കോർപ്പറേറ്റ് ആദായനികുതി (സിഐടി), മൊത്ത വ്യക്തിഗത ആദായനികുതി (പിഐടി) എന്നിവയുടെ വളർച്ചാ നിരക്ക് 19.33 ശതമാനവും 29.63 ശതമാനവുമായിരുന്നു. റീഫണ്ടുകൾ ക്രമീകരിച്ചതിന് ശേഷം, സിഐടി കളക്ഷനുകളിലെ അറ്റ വളർച്ച 15.84 ശതമാനവും പിഐടി കളക്ഷനുകളിൽ 21.23 ശതമാനവുമാണ്. 2022 ഏപ്രിൽ 1 മുതൽ 2023 ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ 2.69 ട്രില്യൺ രൂപ റീഫണ്ടുകൾ നൽകിയിട്ടുണ്ട്, ഇത് മുൻ വർഷത്തേക്കാൾ 61.58 ശതമാനം കൂടുതലാണ്. റീഫണ്ടുകൾക്കായി ക്രമീകരിച്ചതിന് ശേഷം, അറ്റ പ്രത്യക്ഷ നികുതി പിരിവ് 18.40 ശതമാനം വളർച്ചയോടെ 12.98 ലക്ഷം കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷത്തെ നേരിട്ടുള്ള നികുതി പിരിവിന്റെ പുതുക്കിയ എസ്റ്റിമേറ്റിന്റെ ഏകദേശം 79 ശതമാനമാണ് അറ്റ ശേഖരണമെന്നും സിബിഡിടി അറിയിച്ചു.

What's Your Reaction?