വർക്കല ബീച്ചും പരിസരവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സമഗ്ര പദ്ധതി തയ്യാറാക്കും
വർക്കല ബീച്ചും പരിസരവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാനും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും സമഗ്ര പദ്ധതി ഒരുങ്ങുന്നു. വിഷയം ചർച്ച ചെയ്യാൻ വി ജോയ് എം എൽ എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. നിലവിൽ വർക്കല ബീച്ച് സന്ദർശിക്കുന്നവരുടെ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാർഡുകളുടെയും സേവനം ഉപയോഗിക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ടൂറിസം പൊലീസ് യൂണിറ്റ് രൂപീകരിക്കാനും ആലോചനയുണ്ട്. വർക്കല മേഖലയിൽ ലഹരി ഉപയോഗവും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും തടയാൻ പൊലീസിന്‍റെയും എക്സൈസിന്‍റെയും പരിശോധന കർശനമാക്കാൻ യോഗത്തിൽ തീരുമാനമായി. ലഹരി ഉപയോഗത്തിനെതിരെ വിനോദ സഞ്ചാരികൾക്കിടയിൽ ക്യാമ്പയിനും സംഘടിപ്പിക്കും. വർക്കല ബീച്ചും പരിസരവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. കടൽത്തീരത്ത് എത്തുന്നവരുടെ സുരക്ഷയ്ക്കായി തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ വികസന കമ്മീഷണറും ഡി.ടി.പി.സി സെക്രട്ടറിയും അടങ്ങുന്ന പ്രത്യേക സംഘം സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തതും വെളിച്ചം കുറവുള്ളതുമായ പ്രദേശങ്ങൾ കണ്ടെത്താൻ പരിശോധന നടത്താനും യോഗം തീരുമാനിച്ചു. കണ്ടെത്തുന്ന സ്ഥലങ്ങളിൽ ഉടൻ തന്നെ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നിലവിൽ കടലിലിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി ലൈഫ് ഗാർഡുകളെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കുകയും കുടുംബസമേതം എത്തുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായി കടലിൽ ഇറങ്ങാൻ അനുവദിക്കുകയും ചെയ്യും. വർക്കലയിലെ ബീച്ചുകളുടെ സമഗ്ര വികസനത്തിന് ആക്കുളം മാതൃകയിൽ ടൂറിസം ക്ലബ്ബിന്‍റെ സേവനം പ്രയോജനപ്പെടുത്താനുള്ള നിർദ്ദേശവും പരിഗണനയിലുണ്ട്. വർക്കല, കാപ്പിൽ ബീച്ചുകളിൽ വിദേശ രാജ്യങ്ങളുടെ മാതൃകയിൽ വിപുലമായ വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും പൊലീസ് പട്രോളിംഗും ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ജില്ലാ വികസന കമ്മീഷണർ അനുകുമാരി, ഡിടിപിസി സെക്രട്ടറി ഷാരോൺ വീട്ടിൽ, വർക്കല ഡിവൈഎസ്പി പിജെ മാർട്ടിൻ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

What's Your Reaction?