പെറുവിൽ ജനരോഷം പടരുന്നു ; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി പ്രതിഷേധ മാർച്ച്
ലിമ നേരത്തേ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ഭരണ അട്ടിമറിയിലൂടെ തടവിലാക്കപ്പെട്ട മുൻ പ്രസിഡന്റ് പെത്രോ കാസ്തിയ്യോയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം പെറുവിൽ ശക്തിയാർജിക്കുന്നു. 41 പ്രവിശ്യയിലേക്ക് പ്രതിഷേധം വ്യാപിച്ചു. പെറുവിന്റെ കിഴക്കൻ ഭാഗങ്ങളിലാണ് ശക്തമായ പ്രതിഷേധം. കഴിഞ്ഞ ദിവസം ജൂലിയാകയിൽ നടന്ന പ്രതിഷേധ മാർച്ചിനുനേരെ നടന്ന വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ജനങ്ങൾ പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് വെടിവയ്പിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഗ്രാമീണരും തൊഴിലാളികളുമാണ് ഏറെയും പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പെറുവിൽ പ്രതിഷേധത്തിൽ പങ്കെടുത്ത 48 പേരാണ് കൊല്ലപ്പെട്ടത്.
ലിമ
നേരത്തേ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ഭരണ അട്ടിമറിയിലൂടെ തടവിലാക്കപ്പെട്ട മുൻ പ്രസിഡന്റ് പെത്രോ കാസ്തിയ്യോയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം പെറുവിൽ ശക്തിയാർജിക്കുന്നു. 41 പ്രവിശ്യയിലേക്ക് പ്രതിഷേധം വ്യാപിച്ചു. പെറുവിന്റെ കിഴക്കൻ ഭാഗങ്ങളിലാണ് ശക്തമായ പ്രതിഷേധം.
കഴിഞ്ഞ ദിവസം ജൂലിയാകയിൽ നടന്ന പ്രതിഷേധ മാർച്ചിനുനേരെ നടന്ന വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ജനങ്ങൾ പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് വെടിവയ്പിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഗ്രാമീണരും തൊഴിലാളികളുമാണ് ഏറെയും പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പെറുവിൽ പ്രതിഷേധത്തിൽ പങ്കെടുത്ത 48 പേരാണ് കൊല്ലപ്പെട്ടത്.
What's Your Reaction?