ബ്രിട്ടനിൽ 20,000 ആംബുലൻസ് ജീവനക്കാർ പണിമുടക്കി
ലണ്ടൻ വേതന പരിഷ്കരണം ആവശ്യപ്പെട്ട് ബ്രിട്ടനിൽ ആംബുലൻസ് ജീവനക്കാർ പണിമുടക്ക് നടത്തി. ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള ഇരുപതിനായിരത്തോളം ജീവനക്കാരാണ് പണിമുടക്കിയത്. ഹൃദയാഘാതം, ശ്വാസതടസ്സം തുടങ്ങി ഗുരുതര രോഗങ്ങളുള്ളവർക്കായി സർവീസ് ലഭ്യമാക്കിയിരുന്നു. പണപ്പെരുപ്പം രൂക്ഷമായതിനാൽ വേതനം വർധിപ്പിക്കണമെന്നും മതിയായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. 23നും ജീവനക്കാർ സമരം നടത്തും.
ലണ്ടൻ
വേതന പരിഷ്കരണം ആവശ്യപ്പെട്ട് ബ്രിട്ടനിൽ ആംബുലൻസ് ജീവനക്കാർ പണിമുടക്ക് നടത്തി. ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള ഇരുപതിനായിരത്തോളം ജീവനക്കാരാണ് പണിമുടക്കിയത്. ഹൃദയാഘാതം, ശ്വാസതടസ്സം തുടങ്ങി ഗുരുതര രോഗങ്ങളുള്ളവർക്കായി സർവീസ് ലഭ്യമാക്കിയിരുന്നു. പണപ്പെരുപ്പം രൂക്ഷമായതിനാൽ വേതനം വർധിപ്പിക്കണമെന്നും മതിയായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. 23നും ജീവനക്കാർ സമരം നടത്തും.
What's Your Reaction?