1000 ബസുകള്‍ കേന്ദ്രം നല്‍കും, 690 എണ്ണം കിഫ്ബിയും; ഹരിതവിപ്ലവത്തിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി.
പൂർണമായും ഹരിത ഇന്ധനത്തിലേക്കു മാറുകയെന്ന കെ.എസ്.ആർ.ടി.സി.യുടെ സ്വപ്നത്തിന് ചിറകേകാൻ 1690 വൈദ്യുതബസുകൾ ഉടൻ നിരത്തിലിറങ്ങും. കേന്ദ്രസർക്കാരിന്റെ രണ്ടുപദ്ധതികളിലൂടെ ആയിരം ബസുകൾ ലഭിക്കും. കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും കിട്ടും. ദീർഘദൂരസർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ ഡ്രൈവറടക്കം പാട്ടവ്യവസ്ഥയിലായിരിക്കും കേന്ദ്രം നൽകുന്നത്. നഗരകാര്യവകുപ്പിന്റെ ഓഗ്മെന്റേഷൻ ഓഫ് സിറ്റി സർവീസ് പദ്ധതിയിലെ 250 ബസുകൾ സൗജന്യമാണ്.ഡ്രൈവർ ഉൾപ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തിൽ നൽകേണ്ടിവരുക. ബസുകൾക്ക് സബ്സിഡി വേണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. ശരാശരി ഒരുകോടി രൂപ […]
പൂർണമായും ഹരിത ഇന്ധനത്തിലേക്കു മാറുകയെന്ന കെ.എസ്.ആർ.ടി.സി.യുടെ സ്വപ്നത്തിന് ചിറകേകാൻ 1690 വൈദ്യുതബസുകൾ ഉടൻ നിരത്തിലിറങ്ങും. കേന്ദ്രസർക്കാരിന്റെ രണ്ടുപദ്ധതികളിലൂടെ ആയിരം ബസുകൾ ലഭിക്കും. കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും കിട്ടും.
ദീർഘദൂരസർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ ഡ്രൈവറടക്കം പാട്ടവ്യവസ്ഥയിലായിരിക്കും കേന്ദ്രം നൽകുന്നത്. നഗരകാര്യവകുപ്പിന്റെ ഓഗ്മെന്റേഷൻ ഓഫ് സിറ്റി സർവീസ് പദ്ധതിയിലെ 250 ബസുകൾ സൗജന്യമാണ്.ഡ്രൈവർ ഉൾപ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തിൽ നൽകേണ്ടിവരുക.
ബസുകൾക്ക് സബ്സിഡി വേണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. ശരാശരി ഒരുകോടി രൂപ വരുന്നതാണ് ഇത്തരം ബസുകൾ. ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്ററിലേറെ ഓടും. നഗരസർവീസുകൾക്ക് ഉപയോഗിക്കുന്ന ബസുകൾ ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കും.
What's Your Reaction?