അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മത്സരിക്കാനൊരുങ്ങി നിക്കി ഹേലി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹേലി. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ സൗത്ത് കരോലിന ഗവർണർ കൂടിയായ നിക്കി ഹേലി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം. പുതുതലമുറ നേതൃത്വത്തിനുള്ള സമയമാണിതെന്ന് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ അവർ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്രംഗം വീണ്ടെടുക്കുന്നതിനും അതിർത്തി സുരക്ഷിതമാക്കാനും രാജ്യത്തെ ശക്തിപ്പെടുത്താനുമുള്ള സമയമാണിതെന്നും ഹേലി പറഞ്ഞു. ചൈനയും റഷ്യയും മുന്നോട്ടുള്ള യാത്രയിലാണ്. നമ്മളെ ഭീഷണിപ്പെടുത്താനും ചവിട്ടാനും കഴിയുമെന്ന് അവരെല്ലാം കരുതുന്നു. […]
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹേലി. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ സൗത്ത് കരോലിന ഗവർണർ കൂടിയായ നിക്കി ഹേലി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.
പുതുതലമുറ നേതൃത്വത്തിനുള്ള സമയമാണിതെന്ന് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ അവർ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്രംഗം വീണ്ടെടുക്കുന്നതിനും അതിർത്തി സുരക്ഷിതമാക്കാനും രാജ്യത്തെ ശക്തിപ്പെടുത്താനുമുള്ള സമയമാണിതെന്നും ഹേലി പറഞ്ഞു.
ചൈനയും റഷ്യയും മുന്നോട്ടുള്ള യാത്രയിലാണ്. നമ്മളെ ഭീഷണിപ്പെടുത്താനും ചവിട്ടാനും കഴിയുമെന്ന് അവരെല്ലാം കരുതുന്നു. ഭീഷണിപ്പെടുത്തുന്നവരെ ഞാൻ സഹിക്കില്ല. നിങ്ങൾ തിരിച്ച് ചവിട്ടുമ്പോൾ ഹീൽസ് ഉണ്ടെങ്കിൽ അത് അവരെ കൂടുതൽ വേദനിപ്പിക്കും- 51കാരിയായ ഹേലി ട്വീറ്റ് ചെയ്തു.
പഞ്ചാബിൽനിന്ന് 1960 കളിൽ കാനഡയിലേക്കും തുടർന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിംഗ് രൺധാവ – രാജ് കൗർ ദമ്പതികളുടെ മകളാണ് നിക്കി ഹേലി.
2024 നവംബറിലെ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് നിക്കി ഹേലിയുടെ രംഗപ്രവേശം. ട്രംപ് ഭരണകൂടത്തിൽ ഇന്ത്യൻ വംശജരിൽ ഏറ്റവും ഉയർന്ന പദവി വഹിച്ചയാളാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാൻ ട്രംപ് (76) മാത്രമാണ് നിലവിൽ മുന്നോട്ടുവന്നിട്ടുള്ളത്.
ട്രംപ് മത്സരിക്കുകയാണെങ്കിൽ താൻ സ്ഥാനാർഥിയാവില്ലെന്ന മുൻ നിലപാട് തിരുത്തിയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായ ജോ ബൈഡന് (80) മറ്റൊരു ഊഴം നൽകരുതെന്നും പറഞ്ഞു.
What's Your Reaction?