പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐക്ക് സസ്പെൻഷൻ

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐക്ക് സസ്പെൻഷൻ. തൃശൂർ റൂറൽ പോലീസിലെ എഎസ്ഐ സാന്‍റോ തട്ടിലിനെയാണ് സസ്പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് സാന്‍റോയെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. പ്രവീൺ റാണയെ നായകനാക്കി സാന്‍റോ സംവിധാനം ചെയ്ത ചിത്രമാണ് ചോരൻ. അനുവാദമില്ലാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടി. പ്രവീൺ റാണയുടെ നിക്ഷേപ പദ്ധതികൾ തട്ടിപ്പാണെന്ന് തൃശൂർ സിറ്റി പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും റാണയെ കേന്ദ്രകഥാപാത്രമാക്കി പോലീസുകാരൻ സംവിധാനം ചെയ്ത ചിത്രത്തെ പറ്റി വാർത്തകൾ നിറഞ്ഞിരുന്നു. 'ചോരൻ' എന്ന സിനിമയുടെ റിലീസിനു ശേഷം തൃശൂർ റൂറൽ പോലീസ് ആസ്ഥാനത്ത് നിന്ന് മേലുദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്നാണ് സാന്‍റോയെ വലപ്പാട്ടേക്ക് സ്ഥലം മാറ്റിയത്. സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് സ്ഥലംമാറ്റം.

Jan 19, 2023 - 07:25
 0

What's Your Reaction?

like

dislike

love

funny

angry

sad

wow