സര്‍ക്കാര്‍ സേവനങ്ങള്‍ വാട്സ്ആപ്പ് വഴി ഒരുക്കി യുഎഇ

സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാണ്. ചിലപ്പോള്‍ അതിനായുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതായും അക്കൗണ്ടുകള്‍ നിര്‍മിക്കേണ്ടതായും വരും. പക്ഷേ ഇനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി ഈ സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അത്തരമൊരു സംവിധാനവുമായി എത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം. യുഎഇയില്‍ ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കെല്ലാം അവരുടേതായ വാട്‌സ്ആപ്പ് ബിസിനസ്സ് അക്കൗണ്ടുകളുണ്ട്, സാധാരണയായി ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ ഉപയോക്താവിനോട് പ്രതികരിക്കുന്ന പ്രതിനിധി അവയ്ക്കുണ്ടാകും. ഇനി മുതല്‍ യുഎഇയില്‍ നിങ്ങള്‍ക്കാവശ്യമുള്ള സര്‍ക്കാര്‍ […]

Feb 15, 2023 - 06:23
 0
സര്‍ക്കാര്‍ സേവനങ്ങള്‍ വാട്സ്ആപ്പ് വഴി ഒരുക്കി യുഎഇ

സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാണ്. ചിലപ്പോള്‍ അതിനായുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതായും അക്കൗണ്ടുകള്‍ നിര്‍മിക്കേണ്ടതായും വരും. പക്ഷേ ഇനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി ഈ സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അത്തരമൊരു സംവിധാനവുമായി എത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം.

യുഎഇയില്‍ ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കെല്ലാം അവരുടേതായ വാട്‌സ്ആപ്പ് ബിസിനസ്സ് അക്കൗണ്ടുകളുണ്ട്, സാധാരണയായി ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ ഉപയോക്താവിനോട് പ്രതികരിക്കുന്ന പ്രതിനിധി അവയ്ക്കുണ്ടാകും. ഇനി മുതല്‍ യുഎഇയില്‍ നിങ്ങള്‍ക്കാവശ്യമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ്ആപ്പിലൂടെ തന്നെ ഉപയോഗപ്പെടുത്താം.

നിങ്ങള്‍ ചെയ്യേണ്ടത് ആദ്യം ഒരു ‘ഹലോ’യിലൂടെ ചാറ്റിങ് തുടങ്ങണം. പാര്‍ക്കിങ് പണമടയ്ക്കല്‍, കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യല്‍ അങ്ങനെ നിരവധി സേവനങ്ങളാണ് ഇനി വാട്‌സ്ആപ്പിലൂടെ നിങ്ങള്‍ക്ക് ചെയ്യാനാകുക.

വാട്സ്ആപ്പിലെ യുഎഇ സര്‍ക്കാര്‍ വകുപ്പുകള്‍ ബിസിനസ് അക്കൗണ്ടുകളാണ്, അവ പരിശോധിച്ചുറപ്പിച്ചവയാണ്. ഇതൊരു ആധികാരിക ബിസിനസ്സ് അക്കൗണ്ടാണെന്ന് സ്ഥിരീകരിക്കുന്ന തരത്തില്‍, കാണ്‍ടാക്റ്റിന്റെ പേരിന് അടുത്തായി ഒരു പച്ച ബാഡ്ജ് ഉണ്ടാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow