തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണെതിരെ ആരോപണവുമായി സെക്രട്ടറി
തൃക്കാക്കര നഗരസഭയിൽ വീണ്ടും വിവാദം. നഗരസഭാ സെക്രട്ടറിയും ഭരണസമിതിയും തമ്മിലുള്ള തർക്കമാണ് ഒടുവിൽ പൊലീസ് പരാതിയിൽ കലാശിച്ചത്. നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കത്തിനെതിരെ തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി അനിൽ പൊലീസിൽ പരാതി നൽകി. പിന്നാലെ സെക്രട്ടറിക്കെതിരെ ആരോപണവുമായി കൗൺസിലറും രംഗത്തെത്തി. നഗരസഭയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ നിരന്തരം ഭീഷണിയുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി.അനിൽ പൊലീസിനോട് പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കത്തിനെതിരെയാണ് പരാതി. സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നഗരസഭയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ചെയർപേഴ്സണും ഭരണകക്ഷി കൗൺസിലർമാരും നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നാണ് അനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തൃക്കാക്കര പൊലീസിന് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.

What's Your Reaction?