കാരുണ്യ വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കാരുണ്യ ഫാർമസി വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് എടുക്കുന്നതിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി കുറഞ്ഞ വിലയ്ക്കാവും വാക്സിൻ നൽകുകയെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ അവശ്യ മരുന്നല്ലാത്തതിനാൽ കാരുണ്യ വഴി മുൻപ് ടൈഫോയ്ഡ് വാക്സിൻ നൽകിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി വാക്സിൻ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് നിര്‍ദേശം നല്‍കിയത്.

Feb 15, 2023 - 06:28
 0

What's Your Reaction?

like

dislike

love

funny

angry

sad

wow