ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ കാർഡ് കൈയിൽ കരുതണം: എയർ ഇന്ത്യ എക്സ്പ്രസ്
ദുബായ്: ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ കാർഡ് കൈയിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. കാർഡില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്കരുതണമെന്നും വിമാന കമ്പനി അറിയിച്ചു. മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കിൽ അയാളുടെ ഓതറൈസേഷൻ ലെറ്ററും കാർഡിന്റെ പകർപ്പും കൈയിൽ കരുതണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നിലവിലുള്ള നിബന്ധന വീണ്ടും കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മറ്റ് എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല. ഇനി മുതൽ ചെക്ക് ഇൻ സമയത്ത് ക്രെഡിറ്റ് […]
ദുബായ്: ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ കാർഡ് കൈയിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. കാർഡില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്കരുതണമെന്നും വിമാന കമ്പനി അറിയിച്ചു.
മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കിൽ അയാളുടെ ഓതറൈസേഷൻ ലെറ്ററും കാർഡിന്റെ പകർപ്പും കൈയിൽ കരുതണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നിലവിലുള്ള നിബന്ധന വീണ്ടും കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മറ്റ് എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല. ഇനി മുതൽ ചെക്ക് ഇൻ സമയത്ത് ക്രെഡിറ്റ് കാർഡ് വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം ചെക്കിംഗ് ആയിരിക്കും നടത്തുക.
അതേസമയം, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് യുഎഇയിലെ ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു. ഏജൻസികൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്.
What's Your Reaction?