പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരണവുമായി ബിബിസി
ന്യൂഡൽഹി : മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് ബിബിസി. ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്ന് ബിബിസി അറിയിച്ചു. എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിബിസി ട്വിറ്ററിൽ കുറിച്ചു. ആദായനികുതി വകുപ്പിൽ നിന്നുള്ള എഴുപതോളം പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ എത്തിയത്. അതേസമയം, ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി. വിമർശനമുയർത്തുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണോ പരിശോധനയെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചോദിച്ചു.

What's Your Reaction?