ശിവശങ്കർ കള്ളം പറയുന്നു: കോടതിയിൽ ഇഡി
ലൈഫ് മിഷൻ കോഴക്കേസിൽ വ്യക്തമായ തെളിവുകൾ നിരത്തി ചോദ്യം ചെയ്തിട്ടും എം.ശിവശങ്കർ കള്ളം മാത്രമാണു പറയുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. 4.48 കോടി രൂപ കോഴ നൽകിയതായി നിർമാണക്കരാർ ലഭിച്ച യൂണിടാക് കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകി. 6 കോടി രൂപയുടെ കോഴ ഇടപാടു നടത്തിയതായി ഇടനില നിന്ന സ്വപ്ന സുരേഷിന്റെ മൊഴിയുമുണ്ട്. ഇതിൽ ശിവശങ്കറിനു ലഭിച്ച ഒരു കോടി രൂപയാണു ബാങ്ക് ലോക്കറിൽനിന്നു പിടിച്ചതെന്നും സ്വപ്ന […]
ലൈഫ് മിഷൻ കോഴക്കേസിൽ വ്യക്തമായ തെളിവുകൾ നിരത്തി ചോദ്യം ചെയ്തിട്ടും എം.ശിവശങ്കർ കള്ളം മാത്രമാണു പറയുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
4.48 കോടി രൂപ കോഴ നൽകിയതായി നിർമാണക്കരാർ ലഭിച്ച യൂണിടാക് കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകി. 6 കോടി രൂപയുടെ കോഴ ഇടപാടു നടത്തിയതായി ഇടനില നിന്ന സ്വപ്ന സുരേഷിന്റെ മൊഴിയുമുണ്ട്. ഇതിൽ ശിവശങ്കറിനു ലഭിച്ച ഒരു കോടി രൂപയാണു ബാങ്ക് ലോക്കറിൽനിന്നു പിടിച്ചതെന്നും സ്വപ്ന പറഞ്ഞിരുന്നു.
ശിവശങ്കർ ഉപയോഗിച്ചിരുന്ന ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഫോൺ വാങ്ങിയതിന്റെ ബിൽ അടച്ചതു സന്തോഷ് ഈപ്പനാണെന്നതിന്റെ തെളിവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ശിവശങ്കർ അവ്യക്തമായ മറുപടികളാണു നൽകിയത്.
കോഴയായി കള്ളപ്പണം നേടിയതിനും അതു വെളുപ്പിക്കാൻ ശ്രമിച്ചതിനും 3– 7 വർഷം കഠിനതടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന പിഎംഎൽഎ 3, 4 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി.എസ്.സരിത്, സന്ദീപ് നായർ എന്നിവരും ഈ കേസിൽ പ്രതികളാണ്. സന്ദീപ് ഒഴികെ മുഴുവൻ പ്രതികളുടെയും മൊഴികൾ ശിവശങ്കറിന് എതിരാണ്.
കേസിന്റെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഇഡി അസി.ഡയറക്ടർ പി.കെ.ആനന്ദാണു ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ 31നാണു ശിവശങ്കർ സർവീസിൽനിന്നു വിരമിച്ചത്. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമപ്രകാരം സിബിഐയും ഈ കേസ് അന്വേഷിക്കുന്നുണ്ട്.
What's Your Reaction?