പ്രേതാലയമായി ലൈഫ് മിഷൻ സമുച്ചയം; 5 കോടിയിൽ 4 കോടിയും ഡോളറാക്കി കടത്തി
അഴിമതിയുടെ ബാക്കിപത്രമായി വടക്കാഞ്ചേരി ചരൽപ്പറമ്പിലെ ലൈഫ് മിഷൻ സമുച്ചയം പ്രേതാലയം പോലെ കാടുപിടിച്ചു കിടക്കുന്നു. 140 ഫ്ലാറ്റുകളുടെ കോൺക്രീറ്റ് തൂണുകൾ കെടുകാര്യസ്ഥതയുടെ അടയാളമായി ‘തലതാഴ്ത്തി’ നിൽക്കുന്നു. ഇതുവരെ ചെലവാക്കിയ പണം പാഴായി. പച്ചിലക്കാടിന്റെ നടുവിൽ കോൺക്രീറ്റ് കാട് മാത്രം ബാക്കി. ഇന്റർനാഷനൽ റെഡ്ക്രോസ് സൊസൈറ്റി പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനു ലഭ്യമാക്കിയ ഫണ്ട് ലൈഫ് മിഷനിലേക്കു വഴിതിരിച്ചുവിട്ടാണ് ഫ്ലാറ്റ് പണിതത്. സംസ്ഥാനം നേരിട്ടു വിദേശസഹായം സ്വീകരിക്കുന്നതു നിയമവിരുദ്ധമാണെന്നിരിക്കെ തുടക്കം തന്നെ പാളി. വടക്കാഞ്ചേരി മണ്ഡലത്തിൽ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടത് 6 […]
അഴിമതിയുടെ ബാക്കിപത്രമായി വടക്കാഞ്ചേരി ചരൽപ്പറമ്പിലെ ലൈഫ് മിഷൻ സമുച്ചയം പ്രേതാലയം പോലെ കാടുപിടിച്ചു കിടക്കുന്നു. 140 ഫ്ലാറ്റുകളുടെ കോൺക്രീറ്റ് തൂണുകൾ കെടുകാര്യസ്ഥതയുടെ അടയാളമായി ‘തലതാഴ്ത്തി’ നിൽക്കുന്നു. ഇതുവരെ ചെലവാക്കിയ പണം പാഴായി. പച്ചിലക്കാടിന്റെ നടുവിൽ കോൺക്രീറ്റ് കാട് മാത്രം ബാക്കി.
ഇന്റർനാഷനൽ റെഡ്ക്രോസ് സൊസൈറ്റി പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനു ലഭ്യമാക്കിയ ഫണ്ട് ലൈഫ് മിഷനിലേക്കു വഴിതിരിച്ചുവിട്ടാണ് ഫ്ലാറ്റ് പണിതത്. സംസ്ഥാനം നേരിട്ടു വിദേശസഹായം സ്വീകരിക്കുന്നതു നിയമവിരുദ്ധമാണെന്നിരിക്കെ തുടക്കം തന്നെ പാളി.
വടക്കാഞ്ചേരി മണ്ഡലത്തിൽ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടത് 6 കുടുംബങ്ങൾക്കാണെന്നും അവർക്കു വീടു നൽകിയെന്നും അന്നത്തെ എംഎൽഎ അനിൽ അക്കര വ്യക്തമാക്കിയിരുന്നു. അതിനാൽ ലൈഫ് പദ്ധതിയുടെ പട്ടികയിൽനിന്നു ഗുണഭോക്താക്കളെ കണ്ടെത്തണം. പ്രളയബാധിതകർക്കുള്ള പുനരധിവാസ പദ്ധതി ആയിരുന്നതിനാൽ ലൈഫ് പദ്ധതിയിൽ ഇല്ലാത്ത ആരോഗ്യകേന്ദ്രവും പണി ആരംഭിച്ചു.
സ്വർണക്കടത്തു കേസ് അന്വേഷണത്തിനിടെ ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം ഏറ്റെടുത്ത സന്തോഷ് ഈപ്പന്റെ അക്കൗണ്ടിൽനിന്നു പിൻവലിച്ചതാണെന്നുകൂടി കണ്ടെത്തിയതോടെ പദ്ധതി അഴിമതിയുടെ കരിനിഴലിൽ ആയി.
അന്വേഷണത്തിൽ മൊത്തം 5 കോടിയോളം രൂപയുടെ അഴിമതിയാണെന്നും ഇതിൽ 4 കോടി രൂപയോളം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നും വന്നതോടെ കേസും കൂട്ടവുമായി പദ്ധതി മുടങ്ങി. ഇതിനോടകം കെട്ടിടങ്ങളുടെ തൂണുകളും 4 നില വീതമുള്ള വാർക്കയും പൂർത്തിയായി ഭിത്തികെട്ടാൻ തുടങ്ങിയിരുന്നു.
What's Your Reaction?