തമിഴ്നാടിനെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ഇഷ്ട കേന്ദ്രമാക്കാൻ പദ്ധതിയുമായി സ്റ്റാലിൻ

ചെന്നൈ : ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വാഹന നിർമ്മാതാക്കളെ ആകർഷിക്കുന്നതിനും പുതിയ നയങ്ങളുമായി തമിഴ്നാട് സർക്കാർ. പദ്ധതി പ്രകാരം 50,000 കോടി രൂപയുടെ നിക്ഷേപവും 1.5 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ദക്ഷിണേഷ്യയിലെ ഇഷ്ട കേന്ദ്രമാക്കി തമിഴ്നാടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള നയരേഖ ചൊവ്വാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കി. അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിൽ വരുന്ന നയരേഖ അനുസരിച്ച്, ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്‍റ് ആരംഭിക്കുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഇളവ് 2025 ഡിസംബർ 31 വരെ തുടരും. ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നവർക്ക് സബ്സിഡിയും നൽകും. മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യും.

Feb 16, 2023 - 10:37
 0

What's Your Reaction?

like

dislike

love

funny

angry

sad

wow