സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു

സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു.77 വയസായിരുന്നു.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരീയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മണക്കാട് കാലടിയിലാണ് സ്വദേശം. തിരുവനന്തപുരം മാർ ഇവാനോസ് കോളേജിലായിരുന്നു പഠനം.നാടക ട്രൂപ്പുകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്.ടൈറ്റാനിയം ഫാക്ടറിയിലും ജീവനക്കാരനായിരുന്നു.ദൂരദർശൻ സംപ്രേഷണം ചെയ്ത ആരോഗാനി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സീരിയൽ.

Feb 16, 2023 - 10:34
 0  10

സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു.77 വയസായിരുന്നു.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സീരീയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ മണക്കാട് കാലടിയിലാണ് സ്വദേശം. തിരുവനന്തപുരം മാർ ഇവാനോസ് കോളേജിലായിരുന്നു പഠനം.നാടക ട്രൂപ്പുകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്.ടൈറ്റാനിയം ഫാക്ടറിയിലും ജീവനക്കാരനായിരുന്നു.ദൂരദർശൻ സംപ്രേഷണം ചെയ്ത ആരോഗാനി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സീരിയൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow