വാലന്‍റൈൻസ് ദിനത്തിൽ ബീച്ചില്‍ കൊണ്ടുപോയില്ല; തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി
ചെന്നൈ : വാലന്‍റൈൻസ് ദിനത്തിൽ ഭർത്താവ് മറീന ബീച്ചിലേക്ക് കൊണ്ടുപോകാത്തതിൽ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. വാഷര്‍മാന്‍പേട്ട് മൂലകൊത്തളം ശ്മശാനത്തിലെ ജീവനക്കാരനായ മോഹനന്‍റെ ഭാര്യ ശ്യാമളയാണ് (30) ആത്മഹത്യക്ക് ശ്രമിച്ചത്. ശ്മശാനത്തിനടുത്ത് വച്ച് ഇവർ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്യാമളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മോഹൻ ഭാര്യയെ വിളിച്ച് ജോലിത്തിരക്കിലാണെന്നും കടൽത്തീരത്ത് പോകാൻ കഴിയില്ലെന്നും അറിയിച്ചു. നിരാശയായ ശ്യാമള ഉടൻ തന്നെ ശ്മശാനത്തിലെത്തി മോഹനുമായി വഴക്കുണ്ടാക്കുകയും പ്ലാസ്റ്റിക് ക്യാനിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

What's Your Reaction?