മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ 63 ശതമാനം കുറവ്; അഭിമാന നേട്ടവുമായി ദുബായ്
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് രേഖപ്പെടുത്തി ദുബായ്. സി.ഐ.ഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ഷിക പരിശോധനക്കു ശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ദുബായില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022ല്‍ 63 ശതമാനമാണ് കുറവ് വന്നത്. സി.ഐ.ഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ഷിക പരിശോധനക്കു ശേഷം സംസാരിക്കവേയാണ് ഉദ്യോഗസ്ഥര്‍ ഈ വിവരം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 442 കുറ്റവാളികളെ പിടികൂടാനും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 782 […]
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് രേഖപ്പെടുത്തി ദുബായ്. സി.ഐ.ഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ഷിക പരിശോധനക്കു ശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ദുബായില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022ല്‍ 63 ശതമാനമാണ് കുറവ് വന്നത്.
സി.ഐ.ഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ഷിക പരിശോധനക്കു ശേഷം സംസാരിക്കവേയാണ് ഉദ്യോഗസ്ഥര്‍ ഈ വിവരം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 442 കുറ്റവാളികളെ പിടികൂടാനും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 782 കേസുകള്‍ കൈകാര്യം ചെയ്യാനും സാധിച്ചിട്ടുണ്ടെന്ന് വാര്‍ഷിക അവലോകനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഈ പദ്ധതികള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ വലിയ പങ്കുവഹിച്ചതായി ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്റ്റനന്റ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു.
കളഞ്ഞുപോയ വസ്തുക്കള്‍ കണ്ടെത്തി നല്‍കുന്ന ദുബായ് പൊലീസിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും അധികൃതര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ കളഞ്ഞുകിട്ടിയ 745 വസ്തുക്കള്‍ ഉടമസ്ഥര്‍ക്ക് നല്‍കാന്‍ സാധിച്ചതായും ഇവ പൊലീസില്‍ ഏല്‍പിച്ച് മാതൃകയായ 14 താമസക്കാരെ ഇക്കാലയളവില്‍ ആദരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
What's Your Reaction?