മുക്കുപണ്ടത്തിന്റെ കൊളുത്ത് മാത്രം സ്വർണ്ണം, ഇത് ജ്വല്ലറിയിൽ ഉരച്ച് മാല മാറ്റിവാങ്ങും, തട്ടിപ്പ് വീരൻ പിടിയിൽ
തിരുവനന്തപുരം: ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം നൽകി സ്വര്‍ണ്ണാഭരണങ്ങൾ വാങ്ങി മുങ്ങിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ. മധ്യപ്രദേശ് ഇൻഡോര്‍ സ്വദേശി അങ്കിത് സോണിയെ ആണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിരവനന്തപുരത്തെ പ്രശസ്ത ജ്വല്ലറിയിലെ ജീവനക്കാരെ കബളിപ്പിച്ചാണ് അങ്കിത് സ്വര്‍ണ്ണം കൈക്കലാക്കിയത്. മുക്കുപണ്ടത്തിൽ യഥാര്‍ത്ഥ സ്വര്‍ണ്ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്കായി നൽകിയത്. ഈ കൊളുത്ത് ഉരച്ചു നോക്കിയ ജീവനക്കാർക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. 21 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണാഭരണം പകരമായി ഇയാൾ വാങ്ങിയെടുക്കുകയും […]
തിരുവനന്തപുരം: ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം നൽകി സ്വര്‍ണ്ണാഭരണങ്ങൾ വാങ്ങി മുങ്ങിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ. മധ്യപ്രദേശ് ഇൻഡോര്‍ സ്വദേശി അങ്കിത് സോണിയെ ആണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
തിരവനന്തപുരത്തെ പ്രശസ്ത ജ്വല്ലറിയിലെ ജീവനക്കാരെ കബളിപ്പിച്ചാണ് അങ്കിത് സ്വര്‍ണ്ണം കൈക്കലാക്കിയത്. മുക്കുപണ്ടത്തിൽ യഥാര്‍ത്ഥ സ്വര്‍ണ്ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്കായി നൽകിയത്. ഈ കൊളുത്ത് ഉരച്ചു നോക്കിയ ജീവനക്കാർക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. 21 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണാഭരണം പകരമായി ഇയാൾ വാങ്ങിയെടുക്കുകയും ചെയ്തു.
പ്രതി പോയ ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ജീവനക്കാർ തിരിച്ചറിഞ്ഞത്. ഉച്ചയോടെ ഇതേ ജുവലറിയുടെ കൊല്ലത്തെ ശാഖയിലെത്തി പ്രതി സമാന രീതിയിൽ തട്ടിപ്പിന് ശ്രമിച്ചിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ ജീവനക്കാർ സംശയം പ്രകടിപ്പിച്ചതോടെ പ്രതി കടന്നു കളഞ്ഞു.
തുടർന്ന് പൊലീസിൽ ജുവലറി ജീവനക്കാർ വിവരം അറിയിച്ചു. വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് കരുനാഗപ്പള്ളിയിൽ നിന്നും അങ്കിതിനെ പൊലീസ് പിടികൂടിയത്. 18 ഗ്രാം സ്വര്‍ണാഭരണങ്ങളും നിരവധി മുക്കുപണ്ടങ്ങളും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. വ്യാജ ആധാർ കാര്‍ഡും പ്രതിയുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
What's Your Reaction?