വെളളക്കരം പ്രതിവര്‍ഷം 5% നിരക്ക് വര്‍ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കില്ല; മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: കേന്ദ്ര വായ്പ ലഭിക്കാനുളള വ്യവസ്ഥകളുടെ ഭാഗമായി വെളളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. പ്രതിവര്‍ഷം 5 ശതമാനം വര്‍ദ്ധനവ് ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര നിര്‍ദേശം നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിവരം കേന്ദ്രത്തെ ഉടനെ അറിയിക്കും. വെളളക്കരം കൂട്ടുമെന്ന തരത്തിലുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ജനത്തിന് വെളളക്കരം കൂട്ടിയത് തികച്ചും ഇരുട്ടടിയാണ്. നാല് അംഗങ്ങള്‍ ഉളള ഒരു കുടുംബത്തിന് പുതിയ കണക്കനുസരിച്ച് പ്രതിമാസം […]
 
                                തിരുവനന്തപുരം: കേന്ദ്ര വായ്പ ലഭിക്കാനുളള വ്യവസ്ഥകളുടെ ഭാഗമായി വെളളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. പ്രതിവര്‍ഷം 5 ശതമാനം വര്‍ദ്ധനവ് ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര നിര്‍ദേശം നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിവരം കേന്ദ്രത്തെ ഉടനെ അറിയിക്കും. വെളളക്കരം കൂട്ടുമെന്ന തരത്തിലുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ജനത്തിന് വെളളക്കരം കൂട്ടിയത് തികച്ചും ഇരുട്ടടിയാണ്. നാല് അംഗങ്ങള്‍ ഉളള ഒരു കുടുംബത്തിന് പുതിയ കണക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെളളക്കരം കൂടുതല്‍ നല്‍കേണ്ടി വരും. രണ്ട് മാസത്തേക്ക് 240 രൂപ. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 1000 ലിറ്ററിന് 4 രൂപ 41 പൈസയാണ്. അത് പത്ത് രൂപ കൂടി 14.41 ആയി മാറിയതും സാധാരണക്കാരന് തിരിച്ചടിയാക്കുന്നത്. കൂടാതെ ഒരു ലിറ്റര്‍ വെളളം ശുദ്ധീകരിക്കാന്‍ 23 രൂപയോളം ചെലവ് വരുന്നുണ്ടെന്നാണ് വാട്ടര്‍ അതോറിറ്റി കണക്കനുസരിച്ച് കൊടുക്കണം.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            