വനിതാ പ്രീമിയര്‍ ലീഗ്; ആര്‍സിബിയുടെ ഉപദേഷ്ടാവായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ

ബെംഗളൂരു : മാർച്ച് 4 മുതൽ 26 വരെ മുംബൈയിൽ നടക്കുന്ന വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഉപദേഷ്ടാവായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. മാർച്ച് അഞ്ചിന് മുംബൈയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ആർസിബിയുടെ മത്സരം. ബെംഗളൂരു വനിതാ ടീമിന്‍റെ ഉപദേഷ്ടാവാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സാനിയ മിർസ പറഞ്ഞു. വനിതാ പ്രീമിയർ ലീഗ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ബെംഗളുരു വളരെ ജനപ്രിയമായ ടീമാണ്. അവർ ഒരു വനിതാ ടീം കെട്ടിപ്പടുക്കുന്നതിൽ താൻ സന്തുഷ്ടയാണ്. ഇത് രാജ്യത്തെ വനിതാ കായികരംഗത്ത് പുതിയ ഉയരങ്ങൾ സൃഷ്ടിക്കും. സ്പോർട്സിനു മുൻഗണന നൽകാൻ പെൺകുട്ടികൾക്ക് പ്രേരണയാകുമെന്നും സാനിയ പറഞ്ഞു. ടെന്നീസിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സാനിയ നേടിയിട്ടുണ്ട്. 2023 ഓസ്ട്രേലിയൻ ഓപ്പണിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ പങ്കെടുത്തിരുന്നു. ഈ മത്സരത്തിൽ അവർ ഫൈനൽ കളിക്കുകയും റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തു.

Feb 17, 2023 - 11:27
 0

What's Your Reaction?

like

dislike

love

funny

angry

sad

wow