ഒളിക്യാമറ ഓപ്പറേഷൻ; സഞ്ജു സാംസണെക്കുറിച്ച് നിലപാട് വ്യക്തമാക്കി ചേതൻ ശര്‍മ

ന്യൂഡൽഹി : സ്വകാര്യ ടെലിവിഷൻ ചാനലിൻ്റെ ഒളിക്യാമറ അന്വേഷണത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ. സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ ആളുകൾ ബിസിസിഐക്കെതിരെ വരുമെന്നാണ് ചേതൻ ശർമ്മയുടെ പരാമർശം. സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാത്തപ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളെ മുൻനിർത്തിയാണ് ചേതൻ ശർമ്മയുടെ വാക്കുകൾ. ഇഷാൻ കിഷന്‍റെ ഇരട്ട സെഞ്ചുറിയും ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ശുഭ്മാൻ ഗില്ലിന്‍റെ മികച്ച ഫോമും സഞ്ജു സാംസണിന്‍റെയും കെഎൽ രാഹുലിന്‍റെയും കരിയറിന് വെല്ലുവിളിയുയർത്തിയെന്നും ചേതൻ ശർമ്മ പറഞ്ഞു. ഹാർദിക് പാണ്ഡ്യ ഉടൻ തന്നെ ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുമെന്ന് ചേതൻ ശർമ്മ വെളിപ്പെടുത്തി. രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും വിശ്രമം നൽകിയത് ശുഭ്മാൻ ഗില്ലിനു അവസരം നൽകാനാണ്. ടി20 ടീമിൽ രോഹിത് ശർമ അധികകാലം ഉണ്ടാവില്ല. ബുംറയുടെ പരിക്ക് വളരെ ഗുരുതരമായതിനാൽ ഫിറ്റ്നസ് തെളിയിച്ച് കളിയിലേക്ക് മടങ്ങാൻ കഴിയില്ല. കഴിഞ്ഞ ടി 20 ലോകകപ്പിൽ കുറഞ്ഞത് ഒരു മത്സരമെങ്കിലും കളിച്ചിരുന്നെങ്കിൽ, ഒരു വർഷത്തിനുശേഷം അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരുമായിരുന്നു. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തമ്മിൽ ഒരു ഭിന്നതയുമില്ല. എന്നാൽ അവർ തമ്മിലുള്ള ഈഗോ പ്രശ്നം വളരെ വലുതാണ്. ഇരുവരും വലിയ സിനിമാ താരങ്ങളെ പോലെയാണ്. ഒരാൾ അമിതാഭ് ബച്ചനെപ്പോലെയും മറ്റൊരാൾ ധർമേന്ദ്രയെപ്പോലെയുമാണ്. ഇരുവരുടെയും ഇഷ്ടക്കാർ ടീമിലുണ്ട്. മുൻ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി കാരണമാണ് തനിക്ക് നായകസ്ഥാനം നഷ്ടമായതെന്ന് വിരാട് കോഹ്ലി ചിന്തിക്കുന്നത്. ഗാംഗുലിയുടെ പല നിർദ്ദേശങ്ങളും കോഹ്ലി കേൾക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Feb 17, 2023 - 11:27
 0

What's Your Reaction?

like

dislike

love

funny

angry

sad

wow