ചേതക് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കാനൊരുങ്ങി ബജാജ്
ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ വഴി പിൻ ചക്രത്തിലേക്ക് പവർ നൽകുന്ന അതേ 3.8 കിലോവാട്ട് / 4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി 2023 ബജാജ് ചേതക് വരും എന്ന് റിപ്പോർട്ടുകൾ. 24.5 കിലോഗ്രാം ഭാരമുള്ള ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്നാണ് മോട്ടോർ അതിന്റെ പവർ ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി വാഹനത്തിന്‍റെ മൊത്തം ഭാരം 283 കിലോഗ്രാം ആയിരിക്കും. 2019 ൽ പുറത്തിറക്കിയ മോഡലിൽ ബ്രാൻഡ് ചെറിയ പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. 2022 ൽ ഏകദേശം 30,000 ചേതക്കുകൾ ഇന്ത്യയിൽ വിൽക്കാൻ ബജാജിന് കഴിഞ്ഞു. 2023ൽ ഇത് ഇരട്ടിയാക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി മോഡലിൽ ഒരു ചെറിയ നവീകരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് ബജാജ്. ഇലക്ട്രിക് സ്കൂട്ടറിൽ വരുന്ന മെക്കാനിക്കൽ പരിഷ്ക്കരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബാറ്ററിക്ക് മാത്രം 24.5 കിലോഗ്രാം ഭാരമുണ്ട്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകൾ ഇവിയിൽ നൽകുന്ന ബജാജ് ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും റേഞ്ചാണ് അവകാശപ്പെടുന്നത്. പുതിയ മാറ്റങ്ങളോടെ വിപണിയിലെത്തുന്ന ബജാജ് ചേതക് ഇവിക്ക് പൂർണ്ണ ചാർജിൽ 108 കിലോമീറ്റർ വരെ മൈലേജ് ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് വിവരം. വലുപ്പത്തിന്‍റെ കാര്യത്തിലും പുതിയ ബജാജ് ചേതക് നിലവിലെ മോഡലിന് സമാനമാണ്.

What's Your Reaction?